എഡിറ്റര്‍
എഡിറ്റര്‍
തുര്‍ക്കിയില്‍ പ്രക്ഷോഭം രാജ്യവ്യാപകമാകുന്നു
എഡിറ്റര്‍
Wednesday 5th June 2013 12:45am

Turkey

ഇസ്താംബുള്‍: ഗസി പാര്‍ക്ക് നവീകരണത്തിന്റെ പേരില്‍ മരങ്ങളും മറ്റും നശിപ്പിക്കുന്നതിനെതിരെ നടക്കുന്ന പ്രക്ഷോഭം രാജ്യവ്യാപകമാകുന്നു. ഇസ്താംബുളിന് പുറത്ത് തലസ്ഥാന നഗരിയായ അങ്കാറയിലും സമീപ പ്രദേശങ്ങളിലും പ്രക്ഷോഭം നടക്കുകയാണ്.

ഗസി പാര്‍ക്ക് നവീകരണത്തിനെതിരെ കഴിഞ്ഞ ആഴ്ച്ചയാണ് ഇസ്താംബുളില്‍ പ്രക്ഷോഭം ആരംഭിച്ചത്. പാര്‍ക്ക് നവീകരണം സര്‍ക്കാരിനെതിരെയുള്ള പ്രക്ഷോഭമായി മാറിയിരിക്കുകയാണ്.

Ads By Google

പ്രക്ഷോഭകര്‍ക്ക് നേരെ പോലീസ് നടത്തിയ ആക്രമത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതോടെ സ്ഥിതി കൂടുതല്‍ വഷളാവുകയായിരുന്നു. പോലീസിന്റെ നടപടിയില്‍ സര്‍ക്കാര്‍ ക്ഷമാപണം നടത്തി.

പരിസ്ഥിതി സംരക്ഷിക്കുന്നതിനായി പ്രകടനം നടത്തിയ പ്രവര്‍ത്തകരെ നേരിട്ട പോലീസ് നടപടി തികച്ചും തെറ്റാണെന്നും പരുക്കേറ്റവരോട് നിരുപാധികം ക്ഷമാപണം നടത്തുന്നുവെന്നും തുര്‍ക്കി ഉപപ്രധാനമന്ത്രി ബുലന്ദ് അര്‍നിക് വ്യക്തമാക്കി.

പ്രക്ഷോഭത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും വിദേശ തീവ്രവാദ ശക്തികള്‍ പ്രക്ഷോഭത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രക്ഷോഭത്തില്‍ ഇതുവരെ രണ്ട് പേര്‍ കൊല്ലപ്പെട്ടു.

Advertisement