സ്പോര്‍ട്സ് ഡെസ്‌ക്
സ്പോര്‍ട്സ് ഡെസ്‌ക്
2018 fifa world cup
ടുണീഷ്യയ്ക്ക് തിരിച്ചടി; ഗോള്‍കീപ്പര്‍ പരിക്കേറ്റ് കയറി
സ്പോര്‍ട്സ് ഡെസ്‌ക്
Monday 18th June 2018 11:59pm

മോസ്‌കോ: തോളിനേറ്റ പരിക്കിനെ തുടര്‍ന്ന് ടുണീഷ്യയുടെ ഗോള്‍കീപ്പര്‍ ഹസെന്‍ തിരിച്ചു കയറി. ഇംഗ്ലണ്ട് ഒരു ഗോളിന് മുന്നിട്ട് നില്‍ക്കുന്നതിനിടെയാണ് തങ്ങളുടെ ഒന്നാം നമ്പര്‍ഗോളിയെ ടുണീഷ്യയ്ക്ക് നഷ്ടമാകുന്നത്. ഫാറൂഖ് ബെന്‍ മുസ്തഫയാണ് പകരക്കാരനായി ഇറങ്ങിയത്.

പന്ത്രണ്ടാം മിനുട്ടില്‍ ഇംഗ്ലീഷ് സൂപ്പര്‍ താരവും ക്യാപ്റ്റനുമായ ഹാരി കെയ്‌നാണ് ഗോള്‍ നേടിയത്. ഇംഗ്ലീഷ് പടയ്ക്ക് ലഭിച്ച കോര്‍ണര്‍ ഗോളിയുടെ കൈ തട്ടി വന്ന റീബൗണ്ട് കെയ്ന്‍ പോസ്റ്റില്‍ എത്തിക്കുകയായിരുന്നു.

മത്സരത്തിന്റെ തുടക്കം മുതല്‍ കനത്ത ആക്രമണമാണ് ഇംഗണ്ട് നടത്തുന്നത്. ഗോളെന്നുറച്ച ഒരുപാട് അവസരങ്ങള്‍ ഇംഗ്ലീഷ് പട സൃഷ്ടിച്ചു.

സൂപ്പര്‍ താരങ്ങളായ ഡെലെ അലി, റാഷ്ഫോര്‍ഡ്, കയില്‍ വാക്കര്‍, റഹീം സ്റ്റെര്‍ലിങ്ങ് എന്നിവരും ഇംഗ്ലീഷ് നിരയിലുണ്ട്. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ മൂന്ന് ഗോളുകള്‍ക്ക് ബെല്‍ജിയം പാനമയെ
യെ തകര്‍ത്തിരുന്നു. ബെല്‍ജിയം നല്ല പ്രകടനം കാഴ്ച വച്ച സാഹചര്യത്തില്‍ ഇന്നത്തെ മത്സരത്തില്‍ ഇംഗ്ലണ്ടിന് വിജയം അനിവാര്യമാണ്.

സൂപ്പര്‍ താരം ഹാരി കെയ്ന്‍ തന്നെയാണ് ഇംഗ്ലണ്ടിന്റെ നായകന്‍. ലോകകപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ നായകന്‍ കൂടെയാണ് കെയ്ന്‍.

Advertisement