എഡിറ്റര്‍
എഡിറ്റര്‍
ബൈക്ക് വാങ്ങാന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വില്‍ക്കാന്‍ ശ്രമിച്ച യുവാക്കള്‍ പൊലീസ് പിടിയില്‍
എഡിറ്റര്‍
Friday 24th November 2017 10:37am

 

ന്യൂദല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വേശ്യാലയമുടമയ്ക്ക് വില്‍ക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാര്‍ സ്വദേശികളായ അമര്‍ രഞ്ജിത്ത് എന്നിവരാണ് പിടിയിലായത്. ദല്‍ഹിയിലെ വേശ്യാലയമുടമയുടെ നമ്പരെന്ന് തെറ്റിദ്ധരിച്ച് ദല്‍ഹി ഡി.സി.പി യെ ഫോണില്‍ വിളിച്ച് ഇവര്‍ വിലപേശല്‍ നടത്തിയിരുന്നു. ഇതേത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.


Also Read: ഹൈവേയില്‍ നിന്ന് കാട്ടാനയുടെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചയാളെ ആന ചവിട്ടിക്കൊന്നു; വീഡിയോ


വ്യാഴാഴ്ച രാത്രിയോടെ ദല്‍ഹി റെയില്‍വേസ്റ്റഷന് പുറത്ത് വച്ച് പെണ്‍കുട്ടിയെ കൈമാറാമെന്ന് പ്രതികള്‍ ഡിസിപി യൊട് പറഞ്ഞിരുന്നു. തനിക്ക് പകരം വരുന്ന കോണ്‍സ്ററബിള്‍മാരുടെ കൈവശം പെണ്‍കുട്ടിയെ നല്‍കണമെന്ന് ഡി.സി.പി പ്രതികളോട് ആവശ്യപ്പെട്ടിരുന്നു.

മഫ്ടിയിലായിരുന്ന പൊലീസിനോട് പ്രതികള്‍ മൂന്നര ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. പണം തന്നാല്‍ പെണ്‍കുട്ടിയെ നല്‍കാമെന്നും പറഞ്ഞു. രണ്ടര ലക്ഷം നല്‍കാമെന്ന് പറഞ്ഞപ്പോള്‍ പെണ്‍കുട്ടിയെ അടുത്ത ദിവസം പണവുമായി വരുമ്പോള്‍ നല്‍കാമെന്ന ധാരണയില്‍ പ്രതികള്‍ തിരിച്ചുപോയി. തുടര്‍ന്ന് പിറ്റേദിവസം റെയില്‍വേസ്റ്റേഷന് പുറത്ത് വച്ച് പെണ്‍കുട്ടിയെ കൈമാറാനിരിക്കെയാണ് പൊലീസ് ഒരുക്കിയ കെണിയില്‍ പ്രതികള്‍ വലയിലായത്.

പ്രതികളിലൊരാളായ അമര്‍ ബിഹാര്‍ സ്വദേശിയായ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. തുടര്‍ന്ന് ജോലി വാഗ്ദാനം ചെയ്ത് ദല്‍ഹിയിലേക്ക് വരാന്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു. വീട് വിട്ട് ദല്‍ഹിയിലെത്തിയ പെണ്‍കുട്ടിയെ സുഹൃത്തിന്റെ സഹായത്തോടെ മറ്റൊരു വീട്ടിലെത്തിച്ചിരുന്ന പ്രതി പെണ്‍കുട്ടിയുമായി ശാരീര ബന്ധത്തിലേര്‍പ്പെടുകയും ചെയ്തു.


Dont Miss: ‘വിനു വി ജോണിന് ഇതിലും നല്ല പണി രാജീവ് ചന്ദ്രശേഖറിന്റെ അടുക്കളയില്‍ ചെയ്യാനായേക്കും’; ഏഷ്യാനെറ്റ് അവതാരകനെതിരെ പി.എം മനോജ്


ഇതിനുശേഷം സുഹൃത്തായ രഞ്ജിത്തുമായി ചേര്‍ന്ന് പെണ്‍കുട്ടിയെ വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. പെണ്‍കുട്ടിയെ വിറ്റുകിട്ടുന്ന പണമുപയോഗിച്ച് ബൈക്ക് വാങ്ങുകയായിരുന്നു പ്രതികളുടെ ലക്ഷ്യം.

Advertisement