എഡിറ്റര്‍
എഡിറ്റര്‍
‘പ്ലീസ് എന്നെ അറസ്റ്റ് ചെയ്യൂ….’; വൈറലായി പഞ്ചാബ് പൊലീസ് ഓഫീസറുടെ ചിത്രം; യാഥാര്‍ത്ഥ്യം ഇങ്ങനെ
എഡിറ്റര്‍
Tuesday 21st November 2017 11:53am

ന്യൂദല്‍ഹി: പഞ്ചാബ് പൊലീസിലെ എസ്.എച്ച്.ഒ ഹര്‍ലീന്‍ മാന്‍ എന്ന യുവതിയുടെ ഫോട്ടോ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പൊലീസ് യൂണിഫോമില്‍ വാഹനത്തിലിരുന്ന് എടുത്ത സെല്‍ഫിയായിരുന്നു ട്വിറ്ററിലും ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും തരംഗമായത്.

ഹര്‍ലീന്‍ മാന്‍ പഞ്ചാബ് പോലീസ്…ഇനി അറസ്റ്റ് ചെയ്യപ്പെടാന്‍ ആളുകള്‍ ക്യൂവായിരിക്കും എന്ന് പറഞ്ഞുകൊണ്ടായിരുന്നു പലരും ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് കമന്റിട്ടത്.

പ്ലീസ് എന്നെ അറസ്റ്റ് ചെയ്യൂ ഹര്‍ലീന്‍ മാന്‍ എന്നുപറഞ്ഞുകൊണ്ടായിരുന്നു മറ്റൊരാളുടെ കമന്റ്. ഇത്രയും സുന്ദരിയായ ഉദ്യോഗസ്ഥ പൊലീസില്‍ ഉണ്ടാകുമ്പോള്‍ അറസ്റ്റിനായി ആളുകള്‍ അങ്ങോട്ടുവരും എന്ന തരത്തിലായിരുന്നു പല കമന്റുകളും.

എന്നാല്‍ ഇത് യഥാര്‍ത്ഥ ഫോട്ടോയായിരുന്നില്ലെന്നതാണ് ട്വിസ്റ്റ്. ഫോട്ടോയില്‍ കാണുന്ന യുവതിയുടെ പേര് ഹര്‍ലീന്‍ മാന്‍ എന്നുമല്ല. പഞ്ചാബ് പൊലീസിലെ ഉദ്യോഗസ്ഥയുമല്ല ഇവര്‍.

ബോളിവുഡ് നടിയായ കൈനാത്ത് അറോറയുടെ ചിത്രമായിരുന്നുപൊലീസ് ഓഫീസര്‍ എന്ന പേരില്‍ ഷെയര്‍ ചെയ്യപ്പെട്ടത്. ജഗ്ഗാ ജിന്‍ഡേയെന്ന പഞ്ചാബി ചിത്രത്തില്‍ അഭിനയിക്കാനാണ് അറോറ ഇവിടെയെത്തിയത്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നും എടുത്ത ചിത്രമായിരുന്നു ഇത്.

സംഗതി വിവാദമായതോടെ കൈനാത് അറോറ തന്നെയാണ് വിശദീകരണവുമായി ട്വിറ്ററില്‍ എത്തിയത്. ”പ്രിയപ്പെട്ടവരേ ഹര്‍ലീം മാന്‍ എന്റെ കഥാപാത്രത്തിന്റെ പേരാണ്. പലരും തെറ്റിദ്ധരിച്ചാണ് ഈ ഫോട്ടോ ഷെയര്‍ ചെയ്യുന്നത്. ഞാന്‍ യഥാര്‍ത്ഥ പൊലീസല്ല. ലോകത്തിന്റെ വിവിധയിടങ്ങളില്‍ നിന്നുള്ളവരാണ് എനിക്ക് മെസ്സേജുകള്‍ അയക്കുന്നത്. അറസ്റ്റ് ചെയ്യപ്പെടാന്‍ തയ്യാറാണെന്ന തരത്തിലുള്ള രസകരമായ മെസ്സേജുകളാണ് പലതും. സിനിമ ലൊക്കേഷനില്‍ നിന്നെടുത്ത ചിത്രങ്ങളാണ് ഇവ തെറ്റിദ്ധരിക്കപ്പെടരുത്” അറോറ കുറിയ്ക്കുന്നു. ബോളിവുഡിലും തമിഴിലും വേഷമിട്ട താരം കകൂടിയാണ് അറോറ.

Advertisement