ബീസ്റ്റിന് പിന്നാലെ 'തലൈവര്‍ 169' നെല്‍സണ്‍ ദിലീപ്കുമാറിനെ മാറ്റിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നിലെ സത്യമെന്ത്
Movie Day
ബീസ്റ്റിന് പിന്നാലെ 'തലൈവര്‍ 169' നെല്‍സണ്‍ ദിലീപ്കുമാറിനെ മാറ്റിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നിലെ സത്യമെന്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 20th April 2022, 9:49 am

നെല്‍സണ്‍ ദിലീപ്കുമാറിന്റെ സംവിധാനത്തില്‍ താന്‍ അഭിനയിക്കാനിരുന്ന ‘തലൈവര്‍ 169’നില്‍ നിന്നും നെല്‍സണെ മാറ്റുന്നതായി റിപ്പോര്‍ട്ടുകള്‍ തെറ്റ്.

നെല്‍സണിന്റെ സംവിധാനത്തില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ രജനീകാന്ത് സംവിധായകനെ മാറ്റിയതെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

പ്രചാരണം വ്യാജമാണെന്നും നെല്‍സണ്‍ രജനി ചിത്രത്തിന്റെ തിരക്കഥയുമായി മുന്നോട്ടുപോവുകയാണെന്നും രജനിയുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നെല്‍സണ്‍ ദിലീപ്കുമാറിന്റെ സംവിധാനത്തില്‍ രജനീകാന്ത് അഭിനയിക്കാനിരുന്ന ‘തലൈവര്‍ 169’നില്‍ നിന്നും നെല്‍സണെ മാറ്റുന്നതായി ആയിരുന്നു റിപ്പാര്‍ട്ടുകള്‍.

വിജയ്‌യെ നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ബീസ്റ്റ് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നതിനിടെയാണ് ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നത്.

 

സമ്മിശ്ര പ്രതികരണമാണ് ബീസ്റ്റിന് ലഭിക്കുന്നത്. വിജയിയുടെ സൂപ്പര്‍താര പദവി സിനിമ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും എന്നാല്‍ കഥയുടെയും അത് എക്സിക്യൂട്ടീവ് ചെയ്തതിലും സംവിധായകന്‍ പരാജയപ്പെട്ടു, എന്ന തരത്തിലാണ് ചിത്രത്തിന് നേരെ വിമര്‍ശനങ്ങളുയരുന്നത്. ഇതിന് പിന്നാലെ സംവിധായകന്‍ നെല്‍സണെ വിമര്‍ശിച്ച് വിജയ്‌യുടെ പിതാവും രംഗത്തുവന്നിരുന്നിരുന്നു.

അതേസമയം, രജനീകാന്ത് ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ‘തലൈവര്‍ 169’. ഫെബ്രുവരി 22നായിരുന്നു ചിത്രം പ്രഖ്യാപിച്ചത്. സണ്‍ പിക്ചേഴ്സ് ആണ് ചിത്രം നിര്‍മിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം.

Content Highlights: Truth behind the reports that ‘Talaivar 169’ replaced Nelson Dileepkumar after Beast?