എഡിറ്റര്‍
എഡിറ്റര്‍
ട്രംപിന്റെ ഉത്തരവിന് സ്റ്റേ; യു.എസ് സൈന്യത്തില്‍ ട്രാന്‍സ്‌ജെന്റേഴ്‌സിന് തുടരാമെന്ന് പ്രതിരോധ സെക്രട്ടറി
എഡിറ്റര്‍
Wednesday 30th August 2017 12:57pm


ന്യൂയോര്‍ക്ക്: യു.എസ് സൈന്യത്തില്‍ ചേരുന്നതില്‍ നിന്നും ട്രാന്‍സ്‌ജെന്റേഴ്‌സിനെ വിലക്കിക്കൊണ്ടുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവിനെതിരെ യു.എസ് ഡിഫന്‍സ് സെക്രട്ടറി ജിം മാറ്റിസ്.

ട്രംപിന്റെ ഉത്തരവ് പുനപരിശോധിക്കാന്‍ വിദഗ്ധ സംഘത്തെ ചുമതലപ്പെടുത്തുമെന്നു പറഞ്ഞ അദ്ദേഹം അതുവരെ ട്രാന്‍സ്‌ജെന്റേഴ്‌സിന് സൈന്യത്തില്‍ തുടരാമെന്നും അദ്ദേഹം വ്യക്തമാക്കി.

യു.എസ് സൈന്യത്തില്‍ ട്രാന്‍സ്‌ജെന്റേഴ്‌സിന് നിയമനം നല്‍കിയത് ബറാക് ഒബാമ പ്രസിഡന്റായിരുന്ന കാലത്താണ്. ഇതിനെതിരായ എക്‌സിക്യുട്ടീവ് ഉത്തരവ് കഴിഞ്ഞയാഴ്ചയായിരുന്നു ട്രംപ് പുറത്തിറക്കിയത്.

ട്രാന്‍സ്‌ജെന്റേഴ്‌സിന് സൈന്യത്തില്‍ അവസരം നിഷേധിച്ചതിനു പുറമേ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് സൈന്യം ഫണ്ടു നല്‍കുന്നതും ട്രംപ് ഉത്തരവിലൂടെ വിലക്കിയിരുന്നു.

ഇതിനെതിരെ അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നും വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ട്രംപിന്റെ തീരുമാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് യു.എസ് കോണ്‍ഗ്രസിലെ ഡെമോക്രാറ്റുകളും രംഗത്തുവന്നിരുന്നു.

Advertisement