എഡിറ്റര്‍
എഡിറ്റര്‍
ഭ്രാന്തനായ ഉത്തരകൊറിയന്‍ നേതാവ് വലിയ പരീക്ഷ നേരിടേണ്ടി വരും;കിം ജോങ് ഉന്നിന് മറുപടിയുമായി ഡൊണാള്‍ഡ് ട്രംപ്
എഡിറ്റര്‍
Friday 22nd September 2017 10:43pm

വാഷിംങ്ടണ്‍: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന് മറുപടിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.ഭ്രാന്തനായ ഉത്തരകൊറിയന്‍ നേതാവ് വലിയ പരീക്ഷ നേരിടേണ്ടി വരുമെന്നും സ്വന്തം ജനതയെ പട്ടിണിക്കിടാനും കൊല്ലാനും മടിയില്ലാത്ത നേതാവാണ് കിം ജോങ് ഉന്‍ എന്നും ട്രംപ് പറഞ്ഞു.

തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു ട്രംപിന്റെ പ്രസ്താവന. മാനസിക വിഭ്രാന്തിയുള്ള ട്രംപിന്റെ ഭീഷണിക്ക് രാജ്യം കനത്ത വില നല്‍കേണ്ടി വരുമെന്നും ഭ്രാന്തുപിടിച്ച യുഎസ് വൃദ്ധനാണ് ട്രംപ് എന്നുമുള്ള കിം ജോങ് ഉന്നിന്റെ പ്രസ്താവനയ്ക്ക് തൊട്ടുപുറകെയായിരുന്നു ട്രംപിന്റെ ട്വീറ്റ്.
പുതിയ ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പിട്ടതിന് പിന്നാലെയായിരുന്നു പ്രതികരണവുമായി ഉത്തര കൊറിയയും രംഗത്തെത്തിയത്. ഇപ്പോള്‍ ഏര്‍പ്പെടുത്തുന്ന ഉപരോധങ്ങള്‍ ഉത്തര കൊറിയയെ മാത്രം ലക്ഷ്യം വച്ചുള്ളതാണെന്നു ട്രംപ് വ്യക്തമാക്കിയിരുന്നു.

തുടര്‍ച്ചയായ ആണവ, ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍ ഉത്തരകൊറിയയ്ക്കു മേല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ യുഎന്‍ രക്ഷാസമിതി തീരുമാനിച്ചിരുന്നു.

എണ്ണ ഇറക്കുമതിക്കു നിയന്ത്രണം, തുണിത്തര കയറ്റുമതിക്കും സംയുക്ത സംരംഭങ്ങള്‍ക്കും സമ്പൂര്‍ണവിലക്ക്, വിദേശത്തുനിന്ന് ഉത്തര കൊറിയയിലേക്ക് പണമയക്കുന്നത് തടയല്‍ തുടങ്ങിയ ഉപരോധങ്ങളാണ് യുഎന്‍ പ്രഖ്യാപിച്ചത്. ഇതിന് പുറമെയാണ് യു.എസ് പുതിയ ഉപരോധങ്ങള്‍ നടപ്പാക്കുന്നത്.

Advertisement