എഡിറ്റര്‍
എഡിറ്റര്‍
സൈന്യത്തില്‍ ചേര്‍ന്നാല്‍ എന്താണുണ്ടാവുകയെന്ന് അറിഞ്ഞിട്ടല്ലേ അയാള്‍ വന്നത്; ഏറ്റുമുട്ടലില്‍ മരിച്ച സൈനികന്റെ ഭാര്യയോട് ട്രംപ്
എഡിറ്റര്‍
Wednesday 18th October 2017 5:11pm

 

വാഷിംങ്ങ്ടണ്‍: ഏറ്റുമുട്ടലില്‍ മരിച്ച അമേരിക്കന്‍ സൈനികന്റെ ഗര്‍ഭിണിയായ ഭാര്യയോട് പ്രസിഡന്റ് ഡൊണാള്‍ഡ് നടത്തിയ പരാമര്‍ശം വിവാദമാകുന്നു. സൈന്യത്തില്‍ ചേരുമ്പോള്‍ എന്താണ് സംഭവിക്കുകയെന്ന് അയാള്‍ക്ക് അറിയില്ലേയെന്നായിരുന്നു മൃതദേഹം ഏറ്റുവാങ്ങാന്‍ പോകുന്ന ഭാര്യയോട് പ്രസിഡന്റ് ചോദിച്ചത്.


Also Read: ‘അത് താജ്മഹല്‍ അല്ല, തേജോമഹലെന്ന ശിവക്ഷേത്രമാണ്’; ഷാജഹാന്‍ ക്ഷേത്രം പൊളിക്കുകയായിരുന്നെന്നും വിനയ് കത്യാര്‍


ഈ മാസം ആദ്യം പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ തീവ്രവാദികള്‍ക്കെതിരായ നീക്കത്തിനിടെയായിരുന്നു ഡേവിഡ് ജോണ്‍സണ്‍ (25) എന്ന സൈനികന്‍ മരണപ്പെട്ടത്. ഇദ്ദേഹത്തിന്റെ മൃതദേഹം ഏറ്റുവാങ്ങാനായി മിയാമി വിമാനത്താവളത്തിലേക്ക് പോകും വഴിയാണ് സൈനികന്റെ ഭാര്യ മ്യേഷിയ ജോണ്‍സനെ ട്രംപ് ഫോണില്‍ ബന്ധപ്പെട്ടത്.

‘എന്തിനാണ് കരാറില്‍ ഏര്‍പ്പെടുന്നെന്നത് അയാള്‍ക്ക് അറിയില്ലായിരുന്നോ’ എന്നായിരുന്നു ഭര്‍ത്താവിന്റെ വിയോഗ ദു:ഖത്തിലുള്ള ഭാര്യയോട് ട്രംപ് ചോദിച്ചത്. എങ്കിലും ഇത്തരം കാര്യങ്ങള്‍ വേദനിപ്പിക്കുന്നതാണെന്നും ട്രംപ് പറഞ്ഞു. കാറില്‍ സഞ്ചരിക്കുന്നതിനാല്‍ സ്പീക്കര്‍ മോഡിലായിരുന്നു ഫോണ്‍ ഇട്ടിരുന്നത്. അതുകൊണ്ട് തന്നെ ട്രംപിന്റെ പരാമര്‍ശം മ്യേഷിയക്ക് പുറമെ വാഹനത്തിലുള്ളവരും കേട്ടു.


Dont Miss: രാത്രിയില്‍ റോഡരികില്‍ പതിയിരുന്ന ശത്രുവിനെ ലൈവിലൂടെ പുറത്തെത്തിച്ച് പാര്‍വതി; അധികൃതരെത്തുന്നതുവരെ അപായ സൂചനയുമായി താരം റോഡില്‍; വീഡിയോ


സ്പീക്കര്‍ മോഡിലിട്ട ഫോണിലെ സംഭാഷണം താനും കേട്ടതായി കാറിലുണ്ടായിരുന്ന ഫ്ളോറിഡ സ്വദേശിനിയായ കോണ്‍ഗ്രസ് അംഗം ഫ്രെഡറിക്ക വില്‍സണ്‍ പറഞ്ഞു. പ്രസിഡന്റിന്റെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞിരിക്കുകയാണ്.

Advertisement