അമേരിക്കന്‍ ഫുട്‌ബോള്‍ അപകടകരം, തന്റെ മകന്‍ സോക്കര്‍ കളിക്കട്ടെയെന്ന് ട്രംപ്;
Sports News
അമേരിക്കന്‍ ഫുട്‌ബോള്‍ അപകടകരം, തന്റെ മകന്‍ സോക്കര്‍ കളിക്കട്ടെയെന്ന് ട്രംപ്;
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 3rd February 2019, 11:39 pm

വാഷിങ്ടണ്‍: അമേരിക്കന്‍ ഫുട്‌ബോളിന് പകരം സോക്കര്‍ കളിക്കാന്‍ തന്റെ മകനെ ഉപദേശിക്കുമെന്ന് ഡോണള്‍ഡ് ട്രംപ്. അമേരിക്കന്‍ ഫുട്‌ബോളായ ഗ്രിഡിറോന്‍ അപകടമാണെന്നാണ് ട്രംപിന്റെ വീക്ഷണം.

“ഫേസ് ദ നേഷന്‍” എന്ന പേരില്‍ സി.ബി.എസ് നടത്തിയ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ പരാമര്‍ശം. അമേരിക്കയില്‍ സോക്കറിനേക്കാള്‍ പ്രചാരം ഗ്രിഡിറോനിനാണ്. പക്ഷെ ഒരു സുരക്ഷയുമില്ലാത്തതാണ് ഗ്രിഡിറോനെന്ന് അദ്ദേഹം പറഞ്ഞു.

ALSO READ: ഖത്തര്‍ ടീമിന് വന്‍വരവേല്‍പ്പൊരുക്കി ഖത്തറികളും പ്രവാസികളും; ചിത്രങ്ങള്‍

അഭിമുഖത്തിനിടയിലായിരുന്നു മകനെ അമേരിക്കന്‍ ഫുട്‌ബോള്‍ കളിപ്പിക്കുമോ എന്ന ചോദ്യം വന്നത്. നിര്‍ബന്ധമാണെങ്കില്‍ അവന്‍ കളിക്കട്ടെയെന്നും എന്നാല്‍ എന്നോട് തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടാല്‍ താന്‍ വേണ്ടാ എന്ന് പറയുമെന്നും ട്രംപ് പ്രതികരിച്ചു.

അമേരിക്കയില്‍ ബേസ് ബോളും വോളിബോളും അമേരിക്കന്‍ ഫുട്‌ബോളുമുണ്ട്. പക്ഷെ യുവാക്കള്‍ക്കിടയില്‍ സോക്കറിന് വലിയ പ്രചാരമാണുള്ളത്. ലോകത്തിലെ വലിയ സ്‌റ്റേഡിയങ്ങള്‍ യു.എസ്സിലാണുള്ളതെന്നും ട്രംപ് പ്രതികരിച്ചു.

ഞാനൊരിക്കലും യു.എസ്സില്‍ സോക്കറിന് വളര്‍ച്ചയുണ്ടാകുമെന്ന് കരുതിയില്ലെന്നും എന്നാല്‍ എന്നെ അല്‍ഭുതപ്പെടുത്തി സോക്കര്‍ വളരുകയാണെന്നും അഭിപ്രായപ്പെട്ടു.

അമേരിക്കന്‍ ഫുട്‌ബോളിനോട് വെറുപ്പാണെന്നും സുരക്ഷയില്ലാത്ത കളി ആസ്വാദകരമല്ലെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. നേരത്തെ 14 വയസ്സിന് താഴെയുള്ള കുട്ടികളെ അമേരിക്കന്‍ ഫുട്‌ബോള്‍ കളിപ്പിക്കരുതെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളാണ് രംഗത്ത് എത്തിയത്.

എന്‍.എഫ്.എല്‍ കളിക്കുന്നവരില്‍ ന്യൂറോ ഡെഗ്നെറാറ്റീവ്, ക്രോണിക്ക് ട്രമാറ്റിക്ക് എന്‍സെഫലോപ്പതി എന്നിവ കൂടുതലാണെന്നും പഠനങ്ങളില്‍ തെളിഞ്ഞിരുന്നു.