എഡിറ്റര്‍
എഡിറ്റര്‍
നവദമ്പതികള്‍ക്കൊപ്പം സെല്‍ഫിയ്ക്കു പോസ് ചെയ്യാനൊരുങ്ങിയ കനേഡിയന്‍ പ്രധാനമന്ത്രി വെളളത്തില്‍ വീണു: ചിത്രങ്ങള്‍ കാണാം
എഡിറ്റര്‍
Sunday 6th August 2017 11:40am

നവദമ്പതികള്‍ക്കൊപ്പം സെല്‍ഫിയ്ക്ക് പോസ് ചെയ്യാനൊരുങ്ങിയ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വെള്ളത്തില്‍ വീണു. ബ്രിട്ടീഷ് കൊളംബിയയില്‍ കയാക്കിങ്ങിനിടെയായിരുന്നു സംഭവം. ഗള്‍ഫ് ഐലന്റ് നാഷണല്‍ പാര്‍ട്ട് റിസര്‍വ്വ് സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.

കയാക്കിലേക്കു കയറാന്‍ ശ്രമിക്കുന്നതിനിടെ അദ്ദേഹം വെള്ളത്തിലേക്കു വീഴുകയായിരുന്നു. അദ്ദേഹത്തിന്റെ വീഴ്ചകണ്ട് സുരക്ഷാ ഉദ്യോഗസ്ഥരടക്കം ഞെട്ടിയെങ്കിലും ട്രൂഡോ ചിരിക്കുകയായിരുന്നു.

വീണെങ്കിലും പിന്മാറാതെ അദ്ദേഹം വീണ്ടും കയാക്കിലേക്കു കയറി. രണ്ടാംവട്ടം ചില സ്റ്റാഫംഗങ്ങളും അദ്ദേഹത്തിന്റെ സഹായത്തിനെത്തി. ‘വീഴുമ്പോള്‍ പടമെടുക്കാന്‍ ദേശീയ മാധ്യമങ്ങള്‍ അവിടെയുണ്ടായിരുന്നതുകൊണ്ട് സന്തോഷം’ എന്നാണ് തമാശ നിറഞ്ഞ അദ്ദേഹത്തിന്റെ പ്രതികരണം.


Must Read:‘ ആ ധാരണ തെറ്റാണ്’ രാത്രി മുഴുവന്‍ ഫോണ്‍ ചാര്‍ജിലിട്ടാലും ബാറ്ററിയ്ക്ക് ഒന്നും സംഭവിക്കില്ല


സിഡ്‌നി സ്പിറ്റില്‍ നടക്കാനിരിക്കുന്ന വിവാഹ റിസപ്ഷനുവേണ്ടി എത്തിയ മിക്കൈല്‍ ഗ്രൂട്‌സ്‌നര്‍, ഹീനര്‍ ഗ്രൂട്‌സ്‌നര്‍ ദമ്പതികള്‍ പ്രധാനമന്ത്രിയുടെ വീഴ്ചയ്ക്കു സാക്ഷികളായി. കയാക്കില്‍ അദ്ദേഹത്തെ കണ്ട ദമ്പതികള്‍ ഫോട്ടോയെടുക്കാനായി അദ്ദേഹത്തിനരുകിലേക്കു നീങ്ങുകയായിരുന്നു.

നവവധുവിന് സ്‌നേഹ ചുംബനം നല്‍കിയാണ് പ്രധാനമന്ത്രി വിവാഹാശംസ നേര്‍ന്നത്.

Advertisement