എഡിറ്റര്‍
എഡിറ്റര്‍
ആമിറും ഷാറൂഖും സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ നിന്നും വിടപറയുന്നു
എഡിറ്റര്‍
Wednesday 6th March 2013 3:38pm

ന്യൂദല്‍ഹി: ആരാധകരെ വര്‍ധിപ്പിക്കാനുള്ള എളുപ്പവഴിയായിട്ടാണ് സോഷ്യല്‍ മീഡിയയെ സെലിബ്രിറ്റീസ് കണക്കാക്കുന്നത്.

Ads By Google

തങ്ങളുടെ പുതിയ ചിത്രങ്ങള്‍ ഇറങ്ങുന്നതിന് മുമ്പ് തന്നെ അതിനെ കുറിച്ചുള്ള നല്ലൊരു പ്രചാരണ തന്ത്രമായും താരങ്ങള്‍ അവരുടെ സൈറ്റുകള്‍ ഉപയോഗിപ്പെടുത്താറുണ്ട്.

ഒരു വിധം താരങ്ങള്‍ക്കെല്ലാം ട്വിറ്റര്‍, ഫെയ്‌സ് ബുക്ക് അക്കൗണ്ടുകളുണ്ട്. തിയറ്ററുകളിലെത്തും മുമ്പെ പോസ്റ്ററൊട്ടിച്ച് ചിത്രത്തിന് പ്രചാരണം നേടുന്ന കാലമൊക്കെ പോയെന്നും , ന്യൂജനറേഷന്‍ പ്രേക്ഷകരില്‍ ഭൂരിഭാഗവും ഇപ്പോള്‍ നിരത്തിലിറങ്ങി നടക്കുന്ന സമയത്തേക്കാള്‍ കൂടുതല്‍ ചിലവിടുന്നത് സോഷ്യല്‍ മീഡിയാസിലാണെന്ന സത്യം താരങ്ങള്‍ക്കും ബോധ്യമുണ്ട്.

അതു കൊണ്ടൊക്കെ തന്നെ തിയറ്ററുകള്‍ നിറയ്ക്കാനാളെ കിട്ടണമെങ്കില്‍ സോഷ്യല്‍ നെറ്റു വര്‍ക്കുകള്‍ തന്നെ വഴിയെന്നാണ് താരങ്ങളും ചിന്തിക്കുന്നത്.

എന്നാല്‍ സ്വന്തം അഭിപ്രായങ്ങള്‍ പങ്കു വെക്കാനുള്ള ഈ സൗകര്യം ഗുണത്തേക്കാളേറെ ദോഷമാകുന്നുണ്ടെന്നാണ് അമീര്‍ഖാനും സല്‍മാന്‍ ഖാനും കണ്ടെത്തിയിരിക്കുന്നത്.

ബോളിവുഡിലെ ഖാന്മാരില്‍ പ്രമുഖനായ ഷാറൂഖ് ഖാന്‍ ട്വിറ്ററില്‍ വളരെയധികം സജീവമായിട്ടുള്ള വ്യക്തിയായിരുന്നു. എന്നാല്‍ നമ്മുടെ മസില്‍ മാന്‍ സല്‍മാന്‍ഖാന്‍ വിശ്വരൂപത്തിന്റെ വിവാദമുണ്ടായപ്പോള്‍ ഏറെ വൈകിയാണ് തന്റെ അഭിപ്രായം പങ്കുവെക്കാനായി ടിറ്റ്വറില്‍ കയറികൂടിയത്.

ആമിര്‍ ഖാന്‍ ആറു മാസമായി  പതിവായി ടിറ്റ്വറും ഫെയ്‌സ് ബുക്കും  ഉപയോഗിക്കാറുണ്ട്. അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ റിലീസിംഗ് ആരാധകരെ കൃത്യമായി ഇതു വഴിയാണ് അറിയിക്കുന്നത്.

പക്ഷെ അടുത്തിടെയായി ഷാറൂഖ് ഖാനും ആമിര്‍ഖാനും അവരുടെ ട്വിറ്റര്‍ അക്കൗണ്ട് താല്‍ക്കാലികമായി ഒഴിവാക്കിയതായാണ് ഇവരോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഔട്ട് ലുക്ക് മാഗസിനില്‍ പ്രസിദ്ധീകരിച്ച വിവാദ അഭിമുഖത്തെ തുടര്‍ന്നാണ് ഇതെന്നാണ് അറിയുന്നത്.

ഇതേ തുടര്‍ന്ന് മതസംഘടനകള്‍ക്കിടയില്‍ നിന്നും മോശമായ അവലോകനമാണ് ഈ താരത്തിന് നേരിടേണ്ടി വന്നിരുന്നത്. പക്ഷെ താന്‍ ഒരു വിവാദമമുണ്ടായപ്പോള്‍ അതിനെ കുറിച്ച് മാത്രം പ്രതികരിക്കുകയാണ് ചെയ്തതെന്നും ഇത് വിവാദമാക്കരുതെന്നും ഷാറൂഖ് ഖാന്‍ വ്യക്തമാക്കിയിരുന്നു.

അവസാനമായി ജനുവരി 9 നാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്. ”മതപരമായ അസഹിഷ്ണുതയും, യുദ്ധതല്‍പ്പരതയുമെല്ലാമാണ് നെറ്റിലൂടെ താന്‍  ധാരാളം വായിച്ചു. ഈ പ്ലാറ്റ് ഫോം സങ്കുചിതമായ ചിന്തകളെ ഇല്ലാതാക്കുന്നതിനായി ഉപയോഗിക്കാമെന്നാണ്  ഞാന്‍ വിചാരിക്കുന്നത് . പക്ഷെ സാധിക്കില്ല’എന്നാണ് ഷാറൂഖ് ഖാന്‍ അവസാനമയി ട്വീറ്റ് ചെയ്തിരിക്കുന്നത്.

തങ്ങളുടെ അഭിപ്രായപ്രകടനങ്ങളും പോസ്റ്റുകളുമെല്ലാം മറ്റൊരു തരത്തിലേക്കാണ് വ്യാഖ്യാനിക്കപ്പെടുന്നത്. ഇതെല്ലാം വിവാദമുണ്ടാക്കുന്നത് തങ്ങളുടെ ആരാധകര്‍ക്കിടയില്‍ പ്രശ്‌നമാകുമെന്ന തിരിച്ചറിവാണ് ഇരുവരെയും ട്വിറ്ററില്‍ നിന്നും വിട്ടു നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് ബോളിവുഡില്‍ നിന്നുള്ള വിവരം.

ആമിര്‍ഖാനെയും , ഷാറൂഖ് ഖാനെയും കൂടാതെ ഇമ്രാന്‍ ഖാനും ട്വീറ്റ് ചെയ്യുന്നത് നിര്‍ത്തിയതായാണ് അറിയുന്നത്. ഉടന്‍ തന്നെ ഇവരുടെ പ്രൊഫൈല്‍ ഒഴിവാക്കുമെന്നും വാര്‍ത്താ ഏജന്‍സികള്‍ അറിയിച്ചു.

Advertisement