ഈ റോക്കി ഏട്ടായീടെ കാര്യം; സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ന്റിംഗായി കെ.ജി.എഫിലെ കലിപ്പന്റെ കാന്താരി
Film News
ഈ റോക്കി ഏട്ടായീടെ കാര്യം; സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ന്റിംഗായി കെ.ജി.എഫിലെ കലിപ്പന്റെ കാന്താരി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 20th May 2022, 6:34 pm

യഷിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെ.ജി.എഫ് ചാപ്റ്റര്‍ ടു ഇന്ത്യ മുഴുവനും തരംഗമായ ചിത്രമാണ്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലെത്തിയ ചിത്രം കളക്ഷനില്‍ റെക്കോഡ് നേട്ടമാണ് സ്വന്തമാക്കിയത്.

കഴിഞ്ഞ മെയ് 17ന് കെ.ജി.എഫ് ചാപ്റ്റര്‍ 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തിരുന്നു. ഇതിന് പിന്നാലെ റോക്കി ഭായിയെ ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുകയാണ്. കെ.ജി.എഫ് ട്രോളുകളും ഡയറക്ടര്‍ ബ്രില്യന്‍സും പാളിച്ചകളും കണ്ടുപിടിക്കുന്ന തിരക്കിലാണ് നെറ്റിസണ്‍സ്.

കെ.ജി.എഫ് കലിപ്പനും കാന്താരിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ട്രെന്‍ഡിംഗില്‍ നില്‍ക്കുന്നത്. റോക്കിയുടെ ടോക്‌സിക്ക് റിലേഷന്‍ഷിപ്പാണ് ട്രോളന്മാരുടെ ആയുധം. റീനയ്ക്ക് കാറ്റ് കൊള്ളാന്‍ ഹെലികോപ്റ്റര്‍ വീടിന് മുകളില്‍ പറത്തുന്ന റോക്കിയാണ് പ്രധാന ഇര. ഇങ്ങനെയാണേല്‍ റീനയ്ക്ക് തണുത്താല്‍ റോക്കി ഭായി വീട് കത്തിക്കുമോ എന്നാണ് ട്രോളന്മാര്‍ ചോദിക്കുന്നത്.

നിലത്ത് വീണ ബണ്ണ് പൊടി തുടച്ച് എടുത്തിരുന്ന റോക്കി ഭായിക്ക് ഹെലികോപ്റ്ററിന്റെ കാറ്റില്‍ പറന്നു പോയ മല്ലമ്മയുടെ പപ്പടങ്ങളെ വിലയില്ലേ എന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു.

ചിത്രം പുറത്ത് വന്നതിന് പിന്നാലെ തന്നെ റോക്കി-റീന ബന്ധത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. നിര്‍ബന്ധപൂര്‍വം തട്ടിക്കൊണ്ടു വന്ന പെണ്‍കുട്ടിയെ വേറെ എങ്ങോട്ടും വിടാതെ തനിക്ക് ഇഷ്ടപ്പെട്ട വസ്ത്രങ്ങളൊക്കെ ധരിപ്പിച്ച് തനിക്ക് വേണ്ടി മാത്രം വീട്ടില്‍ നിര്‍ത്തിയിരിക്കുന്ന റോക്കിയുടെ ടോക്‌സിക് പ്രേമം റൊമാന്റിസൈസ് ചെയ്യുന്നതും  ആഘോഷിക്കപ്പെടുന്നതിനുമെതിരെയായിരുന്നു വിമര്‍ശനം ഉയര്‍ന്നത്.

May be a meme of 3 people, beard and text that says "© വിഷ്ട് ശ്രീകമാർ AM വീട്ടിൽ കറൻ്റ് ഇല്ലെങ്കിൽ ഭാര്യയ്ക്ക് കാറ്റ് കൊള്ളാൻ ഹെലികോപ്റ്റർ പറത്തി നിർത്തിപ്പിക്കുന്നതാണ് എൻ്റെ ഒരു രീതി smmd * കാശിൻ്റെ കപ്പാ"

കഴിഞ്ഞ ദിവസങ്ങളില്‍ കെ.ജി.എഫിലെ കാര്‍ ചേസിംഗ് രംഗങ്ങള്‍ ഹോളിവുഡ് ആനിമേഷന്‍ ചിത്രമായ കാര്‍സ് ടുവിന്റെ ടീസറില്‍ നിന്നും കോപ്പിയടിച്ചതാണെന്നും ചില രംഗങ്ങളിലെ ബി.ജി.എം ജെയിംസ് കാമറൂണ്‍ ചിത്രം അവതാറിനോട് സാമ്യമുള്ളതാണെന്നും ട്രോളന്മാര്‍ കണ്ടെത്തിയിരുന്നു.

Content Highlight: trolls about rochy and reena toxic relationship became trending in social media