'വയനാട്ടേക്ക് റെയില്‍പാത വേണമെന്ന വിചിത്ര വാദവുമായി തിരുവനന്തപുരം മേയര്‍' ; ട്രോളന്മാര്‍ക്കിടയില്‍ താരമായി വി.കെ പ്രശാന്ത്
Social Tracker
'വയനാട്ടേക്ക് റെയില്‍പാത വേണമെന്ന വിചിത്ര വാദവുമായി തിരുവനന്തപുരം മേയര്‍' ; ട്രോളന്മാര്‍ക്കിടയില്‍ താരമായി വി.കെ പ്രശാന്ത്
ന്യൂസ് ഡെസ്‌ക്
Thursday, 15th August 2019, 9:21 am

തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്തിനെ പുകഴ്ത്തി കേരളത്തിലെ ട്രോളന്‍മാരും. ഏതെങ്കിലും വ്യക്തിയെയോ സംഭവത്തെയോ കുറിച്ച് ആക്ഷേപ ഹാസ്യങ്ങള്‍ നിറയുന്ന ട്രോളുകളാണ് സാധാരണ ട്രോള്‍ പേജുകളില്‍ നിറയാറുള്ളതെങ്കില്‍ ഇപ്പോള്‍ മേയറെ പുകഴ്ത്തി കൊണ്ടുള്ള പോസ്റ്റുകളാണ് വന്നു കൊണ്ടിരിക്കുന്നത്.

സംസ്ഥാനത്തെ മറ്റേതൊരു ജില്ലയില്‍ നിന്നുള്ളതിനേക്കാളും അധികം സഹായമാണ് തിരുവനന്തപുരത്തു നിന്നു വയനാട്ടിലേക്കും മറ്റു മേഖലകളിലേക്കും എത്തുന്നത്. ഇതിന് കാരണം മേയര്‍ വി.കെ പ്രശാന്ത് മുന്‍കൈയെടുത്തതാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

ഇന്നലെ അര്‍ദ്ധരാത്രി മേയറുടെ ഫേസ്ബുക്ക് പോസ്റ്റിനടിയില്‍ ‘അമ്പതാമത്തെ ലോഡ് ഉറങ്ങാതെ ഇരിക്കുന്നവര്‍ക്ക് ലൈക്ക് അടിക്കാനുള്ള കമന്റ്’ എന്ന കമന്റിന് മേയര്‍ മറുപടി നല്‍കിയത് 50 ഒക്കെ പുറപ്പെട്ടു കഴിഞ്ഞു ഇപ്പോ 53 ഉം 54 ലും ഫില്ലിങ്ങിലാണെന്നാായിരുന്നു.

സാധനങ്ങള്‍ വെയ്ക്കാന്‍ പോലും സ്ഥലമില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും മേയര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

 

 

 

 

 

 

 

 

ട്രോളുകള്‍ക്ക് കടപ്പാട്: ഐ.സി.യു