ടി.എഫ്.ടി കണക്റ്റിവിറ്റി, ഇന്റഗ്രേറ്റട് ഗോപ്രോ കണക്റ്റവിറ്റി; സ്മാര്‍ട്ട് ഫീച്ചറുകളുമായി ട്രയംഫ്
D'Wheel
ടി.എഫ്.ടി കണക്റ്റിവിറ്റി, ഇന്റഗ്രേറ്റട് ഗോപ്രോ കണക്റ്റവിറ്റി; സ്മാര്‍ട്ട് ഫീച്ചറുകളുമായി ട്രയംഫ്
ന്യൂസ് ഡെസ്‌ക്
Saturday, 10th November 2018, 3:12 pm

ഉന്നത സാങ്കേതിക ഫീച്ചറുകളോടു കൂടിയ പുതിയ കണക്റ്റിവിറ്റി മോഡല്‍ അവതരിപ്പിച്ച് ഇരുചക്രവാഹന ഭീമന്‍ ട്രയംഫ്. മൊബൈല്‍ ഫോണിനു സമാനമായ പുതിയ ടി.എഫ്.ടി ഡിസ്‌പ്ലേയോടു കൂടിയ മോഡലില്‍ ഇന്‍ഗ്രേറ്റഡ് ഗോപ്രോ കണക്റ്റിവിറ്റിയും ട്രയംഫ് അവതരിപ്പിച്ചു. ഇതുപയോഗിച്ച് അനായാസകരമായി ഗോപ്രോ ക്യാമറകള്‍ ട്രയംഫില്‍ ഉപയോഗിക്കാന്‍ സാധിക്കും.

ട്രയംഫില്‍ ഘടിപ്പിച്ച് ഗോപ്രോ ക്യാമറയില്‍ ഫോട്ടോയെടുക്കാനും, വീഡിയോ റെക്കോര്‍ഡ് ചെയ്യാനുമുള്ള സൗകര്യം ഇതോടെ ബൈക്കിന്റെ ഹാന്‍ഡില്‍ ബാറില്‍ ലഭ്യമാവും. ഗോപ്രോ ഹീറോ 5 മുതലുള്ള എല്ലാ മോഡലുകളും ഇത്തരത്തില്‍ ഉപയോഗിക്കാം.


Also Read റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 350X എ.ബി.എസ് പതിപ്പ് പുറത്തിറങ്ങി


റൈഡര്‍ക്ക് സുഗമമായി ഗൂഗിള്‍ മാപ്പ് ഉപയോഗിക്കാനുതകുന്ന വിധത്തിലുള്ള മാറ്റങ്ങളും ട്രയംഫ് ഗൂഗിളുമായി ചേര്‍ന്ന് പുതിയ മോഡലില്‍ ഒരുക്കിയിട്ടുണ്ട്. ട്രയംഫ് സ്‌ക്രാമ്പ്‌ളര്‍ 1200 ലായിരിക്കും ആദ്യമായി ഇത് പരീക്ഷിക്കുക.


Also Read റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്കിനോടു മത്സരിക്കാന്‍ പുതിയ ജാവ 350 എത്തുന്നു


നിലവില്‍ ടി.എഫ്.ടി സ്‌ക്രീനുകളിലുള്ള ട്രയംഫ് മോഡലുകളിലേക്കും പുതിയ കണക്റ്റിവിറ്റി സൗകര്യം വ്യാപിപ്പിക്കുമെന്നും ട്രയംഫ് അറിയിച്ചു. സ്‌ക്രാമ്പ്‌ളര്‍ 1200 ഇന്ത്യയില്‍ പുറത്തിറക്കുമെന്നറിയിച്ചെങ്കിലും വൈകുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന.