എഡിറ്റര്‍
എഡിറ്റര്‍
പുതിയ ചിത്രങ്ങള്‍ ഏറ്റെടുക്കാതെ തൃഷ; വിവാഹതിയാകുന്നെന്ന് റിപ്പോര്‍ട്ട്
എഡിറ്റര്‍
Saturday 16th March 2013 12:53pm

തെന്നിന്ത്യന്‍ താരം തൃഷ വിവാഹിതയാകാന്‍ പോകുന്നെന്ന വാര്‍ത്തയാണ് ഇപ്പോള്‍ തമിഴകത്ത് നിന്നും കേള്‍ക്കുന്നത്. ഇതിന്റെ ഭാഗമെന്നോണം പുതിയ പ്രൊജക്ടുകളൊന്നും താരം സ്വീകരിക്കുന്നില്ലെന്നും വാര്‍ത്ത പറയുന്നു.

Ads By Google

സിനിമയില്‍ നിന്ന് വിവാഹം ചെയ്യില്ലെന്ന് താരം മുന്‍പേ വ്യക്തമാക്കിയിരുന്നു. തൃഷയെ വിവാഹം ചെയ്യാന്‍ പോകുന്നത് അകന്ന ബന്ധത്തിലുള്ള ഒരാളാണെന്നാണ് കേള്‍ക്കുന്നത്. എന്നാല്‍ വിവാഹക്കാര്യത്തെ കുറിച്ച് പ്രതികരിക്കാന്‍ തൃഷ തയ്യാറായിട്ടില്ല.

വിവാഹിതയാകാന്‍ പോകുന്നെന്ന വാര്‍ത്ത കത്തി നില്‍ക്കുമ്പോഴും അതിനെ എതിര്‍ത്ത് രംഗത്തെത്താന്‍ താരം തയ്യാറാകാത്തതും ആരാധകരെ ആകാംഷാഭരിതരാക്കുന്നുണ്ട്.

പുതിയ ചിത്രങ്ങളുടെ ഷൂട്ടിങ് തിരക്കുകള്‍ക്കിടയിലാണ് ഇപ്പോള്‍ തൃഷ.  ഭൂലോകം’,  എന്‍ട്രെന്‍ട്രും പുന്നഗൈ’, ഒരേ സമയം തമിഴിലും തെലുങ്കിലുമായി ഒരുങ്ങുന്നóഎം.എസ്.രാജുവിന്റെ  റം’ എന്നീ ചിത്രങ്ങളിലാണ് തൃഷ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുóത്.

ഏറ്റെടുത്ത ചിത്രങ്ങളില്‍ അഭിനയിച്ച് കഴിഞ്ഞതിന് ശേഷം മാത്രമേ വിവാഹം ഉള്ളൂ എന്നാണ് തൃഷയുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

സമര്‍’ó ആണ് തൃഷ അഭിനയിച്ച് പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം.  പുതുവര്‍ഷ ആരംഭത്തോടെ പ്രദര്‍ശനത്തിനെത്തിയ ഈ ചിത്രത്തിð വിശാലിനൊപ്പമാണ് തൃഷ അഭിനയിച്ചത്.

Advertisement