ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
national news
മോദി പങ്കെടുത്ത ചടങ്ങില്‍ ത്രിപുര മന്ത്രി പൊതുവേദിയില്‍ സഹപ്രവര്‍ത്തകയായ സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന് പ്രതിപക്ഷം
ന്യൂസ് ഡെസ്‌ക്
5 days ago
Tuesday 12th February 2019 10:35am

 

അഗര്‍ത്തല: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ചടങ്ങിനിടെ ത്രിപുരയിലെ കായിക വകുപ്പ് മന്ത്രി വനിതാ മന്ത്രിയോട് അപമര്യാദയായി പെരുമാറിയതായി പ്രതിപക്ഷം. ബി.ജെ.പി നേതാവ് കൂടിയായ മനോജ് കാന്തി ദേവ് സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രിയായ സന്തന ചക്മയോട് മോശമായി പെരുമാറിയെന്നാണ് ആരോപണം.

മനോജ് കാന്തി ദേവ് സ്‌റ്റേജിലുണ്ടായിരുന്ന യുവതിയെ സ്പര്‍ശിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇത് ഉയര്‍ത്തിക്കാട്ടിയാണ് പ്രതിപക്ഷം ആരോപണവുമായി രംഗത്തുവന്നത്.

മനോജ് കാന്തി ദേവിനെ പുറത്താക്കണമെന്നും ഇയാള്‍ക്കെതിരെ ലൈംഗിക പീഡനത്തിന് കേസെടുക്കണമെന്നുമാണ് ഇടതു മുന്നണി ആവശ്യപ്പെടുന്നത്.

Also read:കുംഭമാസ പൂജയ്ക്കായി ശബരിമല ഇന്ന് തുറക്കും; സന്നിധാനത്ത് കനത്ത പൊലീസ് സുരക്ഷ

ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേവും ചടങ്ങിനെത്തിയിരുന്നു. അതേസമയം ആരോപണം ബി.ജെ.പി നിഷേധിച്ചു. ഇടതുമുന്നണി സ്വഭാവഹത്യ നടത്തുകയാണെന്നും ബി.ജെ.പി കുറ്റപ്പെടുത്തി.

‘ഇടതുപാര്‍ട്ടികള്‍ ഉന്നയിച്ച പ്രശ്‌നത്തില്‍ വനിതാ മന്ത്രി പരാതി നല്‍കുകയോ പ്രസ്താവനയിറക്കുകയോ ചെയ്തിട്ടില്ല. പിന്നെന്തിനാണ് ഇടതുപാര്‍ട്ടികള്‍ ഈ വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നത്’ ബി.ജെ.പി വക്താവ് നാബെന്ധു ഭട്ടാചാര്‍ജീ ചോദിക്കുന്നു.

അതേസമയം, സംഭവത്തോട് പ്രതികരിക്കാന്‍ മനോജ് കാന്തി ദേവ് തയ്യാറായിട്ടില്ല. തനിക്ക് ഒന്നും പറയാനില്ലെന്നാണ് ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞതെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.

Advertisement