എഡിറ്റര്‍
എഡിറ്റര്‍
മുത്തലാഖ് വിധി; മാധ്യമങ്ങളെ ആശയക്കുഴപ്പത്തിലാക്കിയത് ചീഫ് ജസ്റ്റിസിന്റെ ‘ഞങ്ങള്‍’ പരാമര്‍ശം
എഡിറ്റര്‍
Wednesday 23rd August 2017 3:35pm

 

ന്യൂദല്‍ഹി: മുത്തലാഖ് വിഷയത്തില്‍ സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചപ്പോള്‍ ആദ്യം ഉണ്ടായത് ആശയക്കുഴപ്പം. അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു നേതൃത്വം നല്‍കുന്ന ചീഫ് ജസ്റ്റിസ് ജെ. എച്ച് ഖെഹാര്‍ വിധി വായിക്കാന്‍ തുടങ്ങിയപ്പോള്‍ ‘ഞങ്ങള്‍’ എന്നു പറഞ്ഞതായിരുന്നു ആശയക്കുഴപ്പത്തിന് കാരണം.


Dont Miss: കുറ്റം ചുമത്താനാകില്ല; ലാവ്‌ലിന്‍ കേസില്‍ പിണറായിയെ കുറ്റവിമുക്തനാക്കിയത് ഹൈക്കോടതി ശരിവെച്ചു


മുത്തലാഖ് ഭരണഘടനാ വിരുദ്ധമല്ലെന്നായിരുന്നു ഖെഹാറിന്റെ നിരീക്ഷണം. ഖെഹാര്‍ വിധിയുടെ പ്രസക്ത ഭാഗങ്ങള്‍ വായിക്കാന്‍ തുടങ്ങിയതും അവസാനിപ്പിച്ചതും ‘ഞങ്ങള്‍’ എന്നു പറഞ്ഞായിരുന്നു. ഇതോടെ മാധ്യമപ്രവര്‍ത്തകരും കോടതിയിലുണ്ടായിരുന്നവരും ബെഞ്ചിന്റെ സംയുക്തമായ വിധിയാണ് ചീഫ് ജസ്റ്റിസ് വായിക്കുന്നതെന്ന് കരുതി.

ചീഫ് ജസ്റ്റിസ് വായിച്ച് കഴിഞ്ഞതും മാധ്യമപ്രവര്‍ത്തകര്‍ പുറത്തിറങ്ങുകയും ഭരണഘടന ബെഞ്ച് ഐകകണ്‌ഠ്യേന വിധി പ്രസ്താവിച്ചെന്ന വാര്‍ത്ത നല്‍കുകയും ചെയ്തു. എന്നാല്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് തന്റെ തീര്‍പ്പു വായിച്ച് തുടങ്ങിയപ്പോഴാണ് വിധി പ്രസ്താവം പൂര്‍ത്തിയായില്ലെന്ന് വ്യക്തമാകുന്നത്.

ചീഫ് ജസ്റ്റിസിന്റെ കണ്ടെത്തലുകളോട് വിയോജിപ്പ് രേഖപ്പെടുത്തിക്കൊണ്ട് കുര്യന്‍ ജോസഫ് വായിച്ച് തുടങ്ങിയപ്പോള്‍ തന്നെ വിധി ഏകകണ്ഠമല്ലെന്ന് വ്യക്തമാവുകയും ചെയ്തു. പിന്നീട് തങ്ങളുടെ ഭാഗങ്ങള്‍ വായിച്ച ജസ്റ്റിസുമാരായ നരിമാനും യു.യു ലളിതും ചീഫ് ജസ്റ്റിസിനോട് വിയോജിക്കുകയും ചെയ്തു.


Dont Miss: അര്‍ത്തുങ്കല്‍ പള്ളി ഹിന്ദുക്ഷേത്രമായിരുന്നു: വീണ്ടെടുക്കാന്‍ ഹിന്ദുക്കളോട് ആഹ്വാനം ചെയ്ത് സംഘപരിവാര്‍ സൈദ്ധാന്തികന്റെ ട്വീറ്റ്


ഇതോടെ ചീഫ് ജസ്റ്റിസിന്റെയും ജസ്റ്റിസ് അബ്ദുല്‍ നസീറിന്റെയും അഭിപ്രായം ഭൂരിപക്ഷാഭിപ്രായമല്ലെന്നും വ്യക്തമായി. തുടര്‍ന്ന് അന്തിമ വിധി പ്രസ്താവിച്ച ചീഫ് ജസ്റ്റിസ് ‘വ്യത്യസ്ത അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ പശ്ചാത്തലത്തില്‍ 3:2 ഭൂരിപക്ഷത്തിന് മുത്തലാഖ് സമ്പ്രദായം നിയമ വിരുദ്ധമെന്ന് പ്രഖ്യാപിക്കുന്നെന്ന്’ വിധിക്കുകയായിരുന്നു.

Advertisement