എഡിറ്റര്‍
എഡിറ്റര്‍
തനിക്ക് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി മമതാ ബാനര്‍ജിക്ക് മുത്തലാഖ് ഇരയുടെ കത്ത്
എഡിറ്റര്‍
Saturday 26th August 2017 10:02am

കൊല്‍ക്കത്ത: തന്റെയും മക്കളുടെയും ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി പശ്ചിമബംഗാള്‍ മുഖ്യമന്ത്രിക്ക് മുത്തലാഖ് ഇരയുടെ കത്ത്. മുത്തലാഖിനെതിരെ കോടതിയെ സമീപിച്ച അഞ്ചുപേരില്‍ ഒരാളായ ഇസ്രത് ജഹാനാണ് കത്തയച്ചിരിക്കുന്നത്.

തനിക്കും തന്റെ മക്കള്‍ക്കും സുരക്ഷ നല്‍കണമെന്നാണ് കത്തില്‍ അവര്‍ ആവശ്യപ്പെടുന്നത്. മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ കുടുംബത്തില്‍ നിന്നും സമുദായത്തില്‍ നിന്നും തനിക്ക് ഭീഷണിയുണ്ടെന്നാണ് അവര്‍ കത്തില്‍ പറയുന്നത്.


Must Read:‘അക്രമം തടയാന്‍ റാം റഹീമിനെ ജീപ്പിന്റെ മുന്നില്‍ കെട്ടിവെച്ച് ഓടിക്കുമോ’; ഹരിയാനയിലെ ദേരാ സച്ചാ സേദ കലാപത്തില്‍ പ്രതികരണവുമായി സഞ്ജീവ് ഭട്ട്


‘ ചില അയല്‍ക്കാരും ചില ബന്ധുക്കളും സമുദായത്തിന്റെ താല്‍പര്യത്തിന് വിരുദ്ധമായി ഞാന്‍ പ്രവര്‍ത്തിച്ചെന്നാരോപിച്ച് ആക്രമിക്കുകയാണ്.’ എന്നാണ് അവര്‍ കത്തില്‍ പറയുന്നത്.

‘മമതാ ബാനര്‍ജിക്കുള്ള കത്തിന്റെ കോപ്പി ഹൗറാ സിറ്റി പൊലീസ് കമ്മീഷണര്‍ക്കും ഗോളാബറി പൊലീസ് സ്റ്റേഷനും കൈമാറിയിട്ടുണ്ട്.

‘വിധി വന്നതിനു പിന്നാലെ ഞാന്‍ ആക്രമിക്കപ്പെടുകയാണ്. ഞാന്‍ മോശക്കാരിയാണെന്നാണ് അവര്‍ ആരോപിക്കുന്നത്. അവകാശങ്ങള്‍ക്കുവേണ്ടി ഏതെങ്കിലും സ്ത്രീ ശബ്ദിച്ചാല്‍ അവര്‍ മോശക്കാരിയാണോ?’ ഇസ്രത് ചോദിക്കുന്നു.

2014ല്‍ ദുബൈയില്‍ നിന്നും ഫോണ്‍ വഴിയാണ് ഇസ്രത്തിന്റെ ഭര്‍ത്താവ് അവരെ മൊഴിചൊല്ലിയത്. ഇതിനു പിന്നാലെയാണ് അവര്‍ മുത്തലാഖിനെതിരെ പരാതി നല്‍കിയത്.

Advertisement