ബംഗാള്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വിജയം പ്രവചിച്ച് തൃണമൂല്‍ നേതാവ് മുകുള്‍ റോയ്; നാക്കുപിഴയ്ക്ക് പിന്നാലെ തിരുത്ത്
India
ബംഗാള്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വിജയം പ്രവചിച്ച് തൃണമൂല്‍ നേതാവ് മുകുള്‍ റോയ്; നാക്കുപിഴയ്ക്ക് പിന്നാലെ തിരുത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th August 2021, 10:55 am

അഗര്‍ത്തല: വരാനിരിക്കുന്ന ബംഗാള്‍ ഉപ തെരഞ്ഞടുപ്പില്‍ ബി.ജെ.പിക്ക് വിജയം പ്രവചിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ റോയ്. എന്നാല്‍ അത് കേവലം നാക്കുപിഴയാണെന്നും, തെരഞ്ഞെടുപ്പില്‍ ടി.എം.സി തന്നെ ജയിക്കുമെന്നും മുകുള്‍ റോയ് തിരുത്തി.

വരാനിരിക്കുന്ന തെരഞെടുപ്പില്‍ ബി.ജെ.പി സംശയലേശമന്യേ വിജയിക്കുമെന്നും, തൃണമൂല്‍ കോണ്‍ഗ്രസ് ഛിന്നഭിന്നമാവുമെന്നായിരുന്നു മുകുള്‍ റോയ് പറഞ്ഞത്. എന്നാല്‍ നാക്കുപിഴ സംഭവിച്ചതോടെ മുകുള്‍ റോയ് തന്റെ പ്രസ്താവന തിരുത്തുകയും തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ വന്‍വിജയം നേടുമെന്ന് പറയുകയുമായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ മാധ്യപ്രപര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുകുള്‍ റോയ്.

നോര്‍ത്ത് അസംബ്ലി തെരഞ്ഞെടുപ്പില്‍ കൃഷ്ണനഗര്‍ മണ്ഡലത്തില്‍ നിന്നും ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ച് ജയിച്ചയാളാണ് മുകുള്‍ റോയ്. അതിന് ശേഷമാണ് അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയത്.

എന്നാല്‍ മുകുള്‍ റോയിയുടേത് കേവലം നാക്കുപിഴയല്ലെന്നും, വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ ബാക്കിപത്രമാണെന്നും ബി.ജെ.പി നേതൃത്വം പ്രതികരിച്ചു

മുകുള്‍ റോയ് കൃഷ്ണനഗറിലെ വോട്ടര്‍മാരെ വഞ്ചിച്ചു. ജനങ്ങള്‍ക്ക് അയാളോടുള്ള വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുകയാണ്. എങ്കിലും ഇപ്പോള്‍ അയാള്‍ സത്യം പറഞ്ഞിരിക്കുകയാണ് എന്നാണ് ബി.ജെ.പി വക്താവ് ഷമിക് ഭട്ടാചാര്യ ഇതിനോട് പ്രതികരിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlight: Trinamool Leader Says ‘BJP Will Win Bengal By-Polls’, Quickly Corrects