ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Crime
മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു
ന്യൂസ് ഡെസ്‌ക്
Thursday 22nd February 2018 8:13pm

പാലക്കാട്: മോഷ്ടാവെന്നാരോപിച്ച് നാട്ടുകാര്‍ പിടികൂടി പൊലീസിന് ഏല്‍പ്പിച്ച ആദിവാസി യുവാവ് മരിച്ചു. അട്ടപ്പാടി കടുക് മണ്ണ ആദിവാസി ഊരിലെ മധു (27) ആണ് മരിച്ചത്.

അടുത്തിടെ പ്രദേശത്തെ ഒരു വീട്ടില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് മധുവിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് ശേഷം കാണാതായ മധുവിനെ വനത്തിനോട് ചേര്‍ന്ന ഒരു പ്രദേശത്ത് നിന്നാണ് നാട്ടുകാര്‍ പിടികൂടിയത്.

തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ ക്രൂരമായി മര്‍ദ്ദിച്ചതിന് ശേഷമാണ് പൊലീസിന് കൈമാറിയതെന്നാണ് വിവരം. മധുവിന്റെ മൃതദേഹം അഗളിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. പൊലീസിന് കൈമാറുന്നതിനുമുമ്പ് നാട്ടുകാര്‍ യുവാവിനെ മര്‍ദ്ദിച്ചിരുന്നുവെന്ന് വ്യക്തമായാല്‍ ഉത്തരവാദികള്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കുമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Advertisement