ആശുപത്രിയിലെത്തിക്കാന്‍ മൃതദേഹം മുളന്തണ്ടില്‍ കെട്ടിത്തൂക്കി നടന്നത് മൂന്ന് കിലോമീറ്റര്‍; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
kERALA NEWS
ആശുപത്രിയിലെത്തിക്കാന്‍ മൃതദേഹം മുളന്തണ്ടില്‍ കെട്ടിത്തൂക്കി നടന്നത് മൂന്ന് കിലോമീറ്റര്‍; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
ന്യൂസ് ഡെസ്‌ക്
Tuesday, 31st December 2019, 10:36 am

കൊച്ചി: ആദിവാസി യുവാവിന്റെ മൃതദേഹം ആശുപത്രിയിലെത്തിക്കാന്‍ മൂന്ന് കിലോമീറ്റര്‍ ചുമന്ന് കൊണ്ടുപോകേണ്ടി വന്ന സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കുട്ടമ്പുഴ പഞ്ചായത്തിലെ കുഞ്ചിപ്പാറ ആദിവാസി ഊരിലാണ് സംഭവം നടന്നത്.

ഊരിലെ സോമന്റെ (37) മൃതദേഹമാണ് വാഹനം കിട്ടാത്തതിനെ തുടര്‍ന്ന് മുളന്തണ്ടില്‍ കെട്ടിത്തൂക്കി മൂന്ന കിലോമീറ്റര്‍ ദൂരം കൊണ്ടുപോകേണ്ടി വന്നത്. സോമന്റെ മരണത്തെ തുടര്‍ന്ന്് പൊലീസെത്തി ഇന്‍ക്വസ്റ്റ് തയാറാക്കിയെങ്കിലും മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിന് ആശുപത്രിയിലെത്തിക്കാന്‍ ജീപ്പുണ്ടായിരുന്നില്ല.

DoolNews Video

വാഹനം ലഭിക്കാന്‍ മറ്റു മാര്‍ഗങ്ങളൊന്നും ഇല്ലാത്തതിനെ തുടര്‍ന്ന് പായയില്‍ പൊതിഞ്ഞെടുത്ത മൃതദേഹം മുളന്തണ്ടില്‍ കെട്ടിത്തൂക്കി കാട്ടിലൂടെ നടന്ന് മൂന്ന് കിലോമീറ്റര്‍ അപ്പുറമുള്ള കല്ലേല്‍മേട്ടില്‍ എത്തിച്ചു. അവിടെ നിന്നും ഒരു വ്യാപാരിയുടെ ജീപ്പില്‍ കയറ്റിയായിരുന്നു മൃതദേഹം ആശുപത്രിയിലെത്തിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. ചീഫ് സെക്രട്ടറിയും എറണാകുളം ജില്ല കളക്ടറും വിഷയം പരിശോധിച്ച് മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമനിക് ആവശ്യപ്പെട്ടു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഫോട്ടോ കടപ്പാട് മാതൃഭൂമി