ചരിത്രവും കെട്ടുകഥകളും ഇണപിരിയാത്ത ലക്കിടി. .
Travel Info
ചരിത്രവും കെട്ടുകഥകളും ഇണപിരിയാത്ത ലക്കിടി. .
ന്യൂസ് ഡെസ്‌ക്
Sunday, 23rd June 2019, 8:10 pm
ലക്കിടിയില്‍ നിന്ന് 3 കിലോമീറ്റര്‍ ദൂരം മാത്രമേ പൂക്കോട്ട് തടാകത്തിലേയ്ക്ക് ഉള്ളൂ. വനത്തിന്റെ വശ്യത കൊണ്ടും മലനിരകളുടെ നീലിമ കൊണ്ടും ഇവിടം വാക്കുകളേക്കാള്‍ മനോഹരമാണ്.

 

സമുദ്ര നിരപ്പില്‍ നിന്നും 700 മീറ്റര്‍ ഉയരെ താമരശ്ശേരി ചുരത്തിനു മുകളിലായി സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ലക്കിടി. വയനാട്ടിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് നിരവധി കാഴ്ചാനുഭവങ്ങള്‍ നല്‍കുന്ന ഇടമാണിത്. ബൈക്ക് റൈഡേഴ്സിന് ഒരിക്കലും ഈ യാത്ര ഒരു നഷ്ടമാകില്ല. ആകാശത്തെ തൊട്ടു തലോടുന്ന കുന്നുകളും കണ്ണഞ്ചിപ്പിക്കുന്ന പച്ചപ്പും താഴ്വാരങ്ങളും കൊണ്ട് പ്രകൃതിയുടെ അനുഗ്രഹമാണ് ലക്കിടി.

 

എങ്ങനെ ലക്കിടിയില്‍ എത്തിച്ചേരാം?

വൈത്തിരി എന്ന ചെറു പട്ടണത്തില്‍ നിന്നും അഞ്ച് കിലോമീറ്ററുകള്‍ സഞ്ചരിച്ചാല്‍ ലക്കിടിയിലെത്താം. കോഴിക്കോട് നിന്നും മിക്കവാറും ഇവിടേയ്ക്ക് ബസ് ലഭ്യമാണ്.

 

 

കാലാവസ്ഥ

തണുത്ത അന്തരീക്ഷമാണ് ലക്കിടിയിലേത്. ഒക്ടോബര്‍- ഫെബ്രുവരി മാസങ്ങളാണ് യാത്രയ്ക്ക് ഏറ്റവും അനുയോജ്യം. മഞ്ഞു പുതച്ച മലനിരകള്‍ ഏറെ ആകര്‍ഷകമാണ്. മാര്‍ച്ച്- മെയ് മാസങ്ങളും ട്രെക്കിംഗ് ഏറെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഏറെ ഇഷ്ടപ്പെടും.

 

 

കാഴ്ചകള്‍

പാലപ്പുറമാണ് ലക്കിടിയ്ക്ക് അടുത്ത് കാണാനുള്ള പ്രധാനപ്പെട്ട ഒരു സ്ഥലം. ലക്കിടിയില്‍ നിന്ന് 5 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. ദക്ഷിണമൂര്‍ത്തി ക്ഷേത്രം, സോമേശ്വര ക്ഷേത്രം, സെന്റ് മേരീസ് പള്ളി തുടങ്ങി തീര്‍ത്ഥാടകരെ നന്നായി ആകര്‍ഷിക്കുന്ന ഇടമാണിത്.

 

 

പൂക്കോട്ട് തടാകമാണ് മറ്റൊന്ന്, സമുദ്ര നിരപ്പില്‍ നിന്നും 770 മീറ്റര്‍ ഉയരത്തിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ലക്കിടിയില്‍ നിന്ന് 3 കിലോമീറ്റര്‍ ദൂരം മാത്രമേ പൂക്കോട്ട് തടാകത്തിലേയ്ക്ക് ഉള്ളൂ. വനത്തിന്റെ വശ്യത കൊണ്ടും മലനിരകളുടെ നീലിമ കൊണ്ടും ഇവിടം വാക്കുകളേക്കാള്‍ മനോഹരമാണ്.

ചങ്ങലമരമാണ് മറ്റൊന്ന്, കരിന്തണ്ടന്‍ എന്ന യുവാവിന ബ്രിട്ടീഷുകാര്‍ കൊലപ്പെടുത്തിയ ഇടം. കരിന്തണ്ടന്റെ ആത്മാവ് ബന്ധിച്ചിരിക്കുന്ന വളരുന്ന ചങ്ങല കാണാന്‍ ആളുകള്‍ ഇവിടെയെത്തുന്നു.

തലയോട്ടിയുടെ ആകൃതിയില്‍ കാണുന്ന പാറക്കൂട്ടങ്ങളാണ് ഫാന്റം റോക്ക്. ട്രെക്കിംഗ് പ്രേമികള്‍ക്ക് തീര്‍ച്ചയായും ഇത് വലിയ അനുഭവമായിരിക്കും.

മലനിരകളുടെ പച്ചപ്പും സാഹസികതകളും നിറഞ്ഞു നില്‍ക്കുന്ന യാത്രയാണ് ലക്കിടി യാത്ര. കാടും മേടും കയറി പ്രകൃതിയെ അടുത്തറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ യാത്ര മികച്ച അനുഭവം തന്നെയാണ്