40 ഹെയര്‍ പിന്നുകളുള്ള വാല്‍പ്പാറ ചുരം
Travel Diary
40 ഹെയര്‍ പിന്നുകളുള്ള വാല്‍പ്പാറ ചുരം
ന്യൂസ് ഡെസ്‌ക്
Saturday, 7th July 2018, 11:54 pm

മണ്‍സൂണ്‍ എല്ലാവര്‍ക്കും ഏറെ പ്രിയപ്പെട്ടതാണ്. മണ്‍സൂണില്‍ സാഹസിക യാത്ര നടത്താനും ചിലര്‍ക്ക് വലിയ ആഗ്രഹമാണ്. അത്തരത്തില്‍ ഒരു യാത്ര നടത്താന്‍ പറ്റിയ സ്ഥലമാണ് തമിഴ്‌നാട്ടിലെ വാല്‍പ്പാറ.

സമുദ്രനിരപ്പില്‍ നിന്ന് 3500 അടി ഉയരത്തിലാണ് ഈ ഹില്‍സ്റ്റേഷന്‍ നിലനില്‍ക്കുന്നത്. പശ്ചിമഘട്ട മലനിരകളിലെ ആനമല കുന്നുകളില്‍, കോയമ്പത്തൂരില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയും പൊള്ളാച്ചിയില്‍ നിന്ന് 65 കിലോമീറ്ററുകള്‍ ദൂരത്തിലുമാണ് വാല്‍പ്പാറ.

വിവിധ സസ്യ, ജന്തു, പക്ഷി വിഭാഗങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് ഈ പ്രദേശം. സ്ഥിതിചെയ്യുന്നത്. ഭൂരിഭാഗം പ്രദേശങ്ങളും സ്വകാര്യ തോട്ടങ്ങളാണ്. വനഭൂമിയില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല.


Also Read മുഴപ്പിലങ്ങാട്;കേരളത്തിലെ ഏക ഡ്രൈവ് ഇന്‍ ബീച്ച്

അഴിയാറില്‍ നിന്ന് വാല്‍പ്പാറയിലേയ്ക്കുള്ള റോഡില്‍ 40 ഹെയര്‍ പിന്‍ വളവുകളുണ്ട്. ഇത് തന്നെയാണ് ഇവിടെയ്ക്കുള്ള മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്ന്. ഒരല്‍പം ധൈര്യമുള്ളവര്‍ക്ക് മാത്രമേ ചുരത്തിലെ കൊടും വളവുകള്‍ താണ്ടി പോകാന്‍ കഴിയു.

റോഡ് ഗതാഗതം മാത്രമേ ഈ പ്രദേശത്തേക്ക് ഉള്ളൂ. തമിഴ്‌നാട്ടിലെ പൊള്ളാച്ചിയില്‍ നിന്നും 64 കിലോ മീറ്റര്‍ അകലെയാണ് വാല്‍പ്പാറ. 40 കൊടും വളവുകള്‍ നിറഞ്ഞ ചുരം കയറി വേണം ഈ റോഡിലൂടെ വാല്‍പാറയില്‍ എത്തിച്ചേരാന്‍. കേരളത്തിലെ ചാലക്കുടിയില്‍ നിന്നും സംസ്ഥാനപാത 21-ലൂടെ അതിരപ്പിള്ളി -വാഴച്ചാല്‍- മലക്കപ്പാറ വഴി വാല്‍പ്പാറയില്‍ എത്തിച്ചേരാം.