എഡിറ്റര്‍
എഡിറ്റര്‍
നീതി തേടി ഹിജഡകള്‍ ഹൈക്കോടതിയില്‍
എഡിറ്റര്‍
Saturday 8th June 2013 12:25am

transgenders

കൊച്ചി: നീതി തേടി ഹിജഡകള്‍ ഹൈക്കോടതിയിലെത്തി. ജീവിക്കാനുള്ള തങ്ങളുടെ ബുദ്ധിമുട്ടും നേരിട്ടുകൊണ്ടിരിക്കുന്ന ദുരിതങ്ങളും കോടതിക്ക് മുന്നില്‍ അറിയിക്കാനും അതിന് പരിഹാരം കാണണമെന്നതുമായിരുന്നു ആവശ്യം.

ഹൈക്കോടതിയിലെ സീനിയര്‍ ജഡ്ജിയും കെല്‍സ (കേരള സ്‌റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി) എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ ജസ്റ്റിസ് കെ.എം. ജോസഫുമായി അര മണിക്കൂറോളം ഹിജഡകള്‍ ചര്‍ച്ചനടത്തി.

Ads By Google

അഞ്ച് ഹിജഡകളാണ്‌ഹൈക്കോടതിയിലെത്തി അദ്ദേഹത്തെ നേരില്‍ക്കണ്ട് സംസാരിച്ചത്.  സമൂഹത്തില്‍ തങ്ങള്‍ നേരിടുന്ന ഒറ്റപ്പെടലിനെക്കുറിച്ചായിരുന്നു അവര്‍ക്ക് പറയാനുണ്ടായിരുന്നത്.

ജനങ്ങള്‍ തങ്ങളെ സംശയത്തോടെ നോക്കുകയും ക്രിമിനലുകള്‍ എന്ന് മുദ്രയടിക്കുകയും ചെയ്യുന്നു. പോലീസ് പലപ്പോഴും കള്ളക്കേസുകളെടുത്ത് തങ്ങളെ പീഡിപ്പിക്കുന്നുവെന്നും പരാതിയുണ്ട്.

കര്‍ണാടകത്തിലും ചെന്നൈയിലും തങ്ങള്‍ക്ക് സര്‍ക്കാര്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് ഹിജഡകള്‍ പറഞ്ഞു. അത്തരത്തിലുള്ള സ്ഥിതി കേരളത്തില്‍ ലഭ്യമാക്കാന്‍ ഹൈക്കോടതി ഇടപെടണമെന്നാണ് ഹിജഡകള്‍ അഭ്യര്‍ഥിച്ചത്.

ഹിജഡകള്‍ നേരിടുന്ന സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ച് അടുത്തുതന്നെ കെല്‍സയുടെ ആഭിമുഖ്യത്തില്‍ സെമിനാര്‍ നടത്തുമെന്ന് ജസ്റ്റിസ് കെ.എം. ജോസഫ് പറഞ്ഞു.

കഴിഞ്ഞ മാസം ഹിജഡകള്‍ കൊച്ചിയില്‍ വിളിച്ചുകൂട്ടിയ യോഗത്തില്‍ കെല്‍സ സെക്രട്ടറിയും ജില്ലാ ജഡ്ജിയുമായ പി. മോഹന്‍ദാസ് സംബന്ധിച്ചിരുന്നു.

കേരളത്തിലെ എല്ലാ ജില്ലകളിലും ഹിജഡകളുണ്ട്. എന്നാല്‍, അതു സംബന്ധിച്ചുള്ള കണക്കുകള്‍ ലഭ്യമല്ല. ഹിജഡകള്‍ സംസ്ഥാനതലത്തില്‍ സംഘടിച്ചിട്ടില്ല. എന്നാല്‍, മുംബൈയിലും ഡല്‍ഹിയിലും അവര്‍ക്ക് സംഘടനകളുണ്ട്.

Advertisement