എഡിറ്റര്‍
എഡിറ്റര്‍
ട്രാന്‍സ്ജന്റര്‍ പേഴ്‌സണ്‍ ബില്‍ ഉടന്‍ പ്രാബല്യത്തില്‍ വരുത്തണം; പുതിയ കാമ്പയിനുമായി ആംനസ്റ്റി ഇന്ത്യ
എഡിറ്റര്‍
Tuesday 15th August 2017 2:38pm

കൊച്ചി: ട്രാന്‍സ്‌ജെണ്ടര്‍ അവകാശങ്ങള്‍ക്കായി പുതിയ കാമ്പയിനുമായി ആംനസ്റ്റി ഇന്ത്യ. സിവില്‍ സൊസൈറ്റി സംഘടനകളും ട്രാന്‍സ്ജന്റര്‍ സമൂഹങ്ങളും മുന്നോട്ടു വെച്ച ട്രാന്‍സ്ജന്റര്‍ സമൂഹത്തിന്റെ അവകാശ സംരക്ഷണങ്ങള്‍ക്കായി 2016- ല്‍ നിയമസാധുത നല്‍കപ്പെട്ട ട്രാന്‍സ്ജന്റര്‍ പേഴ്‌സണ്‍ ബില്‍ ഉടന്‍ പ്രാബല്യത്തില്‍ വരുത്തണം എന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആവശ്യപ്പെട്ടു.

ക്വിയര്‍ പ്രൈഡ് കേരള എട്ടാമത് എഡിഷന്‍ നടക്കുമ്പോള്‍’ ട്രാന്‍സ്ജന്റര്‍ അവകാശങ്ങള്‍ മനുഷ്യാവകാശമാണ്’ എന്ന മുദ്രാവാക്യമുയര്‍ത്തി ട്രാന്‍സ്ജന്റര്‍ര്‍ റൈട്‌സ് ബില്‍ ഭേദഗതിയും ആംനസ്റ്റി ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായുള്ള ആംനസ്റ്റി കാമ്പയിന്റെ ഭാഗമാണ് ഇത്.

ട്രാന്‍സ്ജന്റര്‍ സമുദായങ്ങളും സിവില്‍ സമൂഹ സംഘടനകളും ഈ ബില്ലിന് എതിരെ വ്യാപകമായ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്.

ബില്ലില്‍ ട്രാന്‍സ്ജന്റര്‍ ആയ വ്യക്തിയ്ക്ക് നല്‍കിയിരിക്കുന്ന നിര്‍വചനം സ്ത്രീ പുരുഷന്‍ എന്ന ഇരട്ട വിഭജനത്തെ നില നിര്‍ത്തുന്നതും ലിംഗ പദവിയെ കേവലമായ ജീവശാസ്ത്രത്തോട് തുലനം ചെയ്യുന്നതും ആണ്.

ബില്ലിലെ വ്യവസ്ഥ പ്രകാരം ‘യാചകകൃത്യം’ കുറ്റവൃത്തിയാക്കുന്നതിലൂടെ, വിദ്യാഭ്യാസപരമായി സ്വതവേ പിന്തള്ളപ്പെടുകയും ജീവിത വൃത്തിയ്ക്ക് പോലും നിവര്‍ത്തിയില്ലാത്തവരുമായ ട്രാന്‍സ് വിഭാഗത്തില്‍ പെടുന്നവരെ കൂടുതല്‍ പാര്‍ശ്വവത്ക്കരിക്കാന്‍ മാത്രമേ ഇത് സഹായിക്കൂവെന്നും ആംനസ്റ്റി ഇന്ത്യ പറയുന്നു.

ട്രാന്‍സ്ജന്റര്‍ വ്യക്തികളെ സ്വന്തം കുടുംബത്തില്‍ സ്വീകാര്യരാക്കുന്നതിനു പകരമായി പുനരധിവാസ കേന്ദ്രത്തിലാക്കുന്നതിനു സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം വിവേചനമില്ലാതെ ജീവിക്കാനുള്ള ഭരണ ഘടനാപരമായ അവകാശത്തിന്റെ ലംഘനമാണ്.

ട്രാന്‍സ്ജന്റര്‍ സമുദായങ്ങളെ മുഖവിലയ്ക്ക് എടുക്കാതെ ചര്‍ച്ച പോലും ചെയ്യാതെയാണ് ആ സമുദായത്തിന്റെ ജീവല്‍ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ നയരൂപികരണം നടത്തിയത് എന്നതാണ് ബില്‍ പ്രശ്‌നമുള്ളതാണ് എന്ന് പറയാനുള്ള മറ്റൊരു കാരണം.

സുപ്രീം കോടതിയുടെ സുവ്യക്തമായ നിര്‍ദേശ പ്രകാരം സര്‍ക്കാര്‍ ട്രാന്‍സ് ജെന്റര്‍ വ്യക്തികളെ തുല്യ വ്യക്തികളായി വിഭാവനം ചെയ്തു കൊണ്ടാണ് നയരൂപീകരണം നടത്തേണ്ടത്.

ട്രാന്‍സ് ജെന്റര്‍ വ്യക്തികളെ ഗിനിപ്പന്നികളായി കാണുന്നതിനുപകരം സുപ്രീം കോടതി നിര്‍ദേശം പാലിക്കുകയാണ് ചെയ്യേണ്ടത് എന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ മാനേജര്‍ രേഖാ രാജ് അഭിപ്രായപ്പെട്ടു.

കഴിഞ്ഞ വര്‍ഷം കേന്ദ്ര സാമൂഹ്യ നീതി വകുപ്പ് സിവില്‍ സമൂഹ പ്രസ്ഥാനങ്ങളില്‍ നിന്ന് പ്രതിനിധികളെ ബില്ലിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്ററി കമ്മറ്റിയെ കാണാന്‍ ക്ഷണിച്ചിട്ടുണ്ടായിരുന്നു.


Dont Miss ഇന്ത്യന്‍ ദേശീയ പതാകയും ‘മെയ്ഡ് ഇന്‍ ചൈന’ ; ചൈനീസ് ഉത്പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്ന് പറയുന്ന സംഘികള്‍ അറിയാന്‍


ഈ കമ്മിറ്റിയ്ക്ക് മുന്‍പില്‍ മറ്റു സംഘടനകള്‍ക്ക് ഒപ്പം ആംനസ്റ്റിയും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നുവെങ്കിലും എല്ലാം അവഗണിക്കപ്പെടുകയാണുണ്ടായത്.

ഇങ്ങനെയൊക്കെയാണെങ്കിലും, ട്രാന്‍സ് ജെന്ററിന്റെ നിര്‍വചനം,അവര്‍ അനുഭവിക്കുന്ന വിവേചനം, അതിനെതിരായുള്ള ശിക്ഷണ നടപടികള്‍ എന്നിവയില്‍ കമ്മറ്റി സുപ്രധാനമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയുണ്ടായി.

സ്റ്റേറ്റ് അധികൃതരുടെ ഭാഗത്ത് നിന്ന് തന്നെ ട്രാന്‍സ് ജെന്റര്‍ വ്യക്തികള്‍ നേരിടുന്ന അവകാശ ലംഘനങ്ങള്‍ളും കണക്കിലെടുക്കുകയുണ്ടായി .പക്ഷെ ട്രാന്‍സ് ജെന്റര്‍ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ ആവശ്യത്തെ മറികടന്നു ട്രാന്‍സ്‌ജെന്റര്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാനുള്ള ചുമതല ജില്ലാതലത്തില്‍ സൈക്കോളജിസ്റ്റ്, സൈക്യാര്‍ട്ടിസ്റ്റ് എന്നിവര്‍ ഉള്‍പ്പെടുന്ന ഒരു സ്‌ക്രീനിംഗ് കമ്മറ്റിയില്‍ നിക്ഷിപ്തമാക്കുകയാണ് കമ്മറ്റി ചെയ്തത്.

ട്രാന്‍സ് ജെന്റര്‍ വ്യക്തികളുടെ ഉന്നമനത്തിനായുള്ള പരിപാടികള്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നത് തടയിടാന്‍ ഇതില്‍ മെഡിക്കല്‍ ഓഫീസര്‍ മാരുടെ പങ്കു കൃത്യമായി നിര്‍വചിക്കുകയും ചെയ്യുന്നുണ്ട്.

ഇത്തരം നിര്‍ദേശങ്ങള്‍ ട്രാന്‍സ് ജെന്റര്‍ വിഭാഗങ്ങളുടെ സ്വത്വത്തെ തന്നെ രോഗാതുരമായി കാണാനും അവര്‍ക്ക് സ്വയം ലിംഗം തിരിച്ചറിയാനുള്ള വഴികള്‍ അടയ്ക്കുകയുമാണ് ചെയ്യുന്നത്.

സുപ്രീം കോടതി അംഗീകരിച്ച ലിംഗ പദവിയുടെ സ്വയം തിരിച്ചറിയല്‍ അവകാശത്തിന്റെ ലംഘനമാണ് ഇത്. വൈദ്യ സഹായത്തിന്റെയോ ശാസ്ത്രക്രിയയുടെയോ സഹായത്തോടെയുള്ള ലിം പരിവര്‍ത്തനം സ്വത്വത്തിന്റെ മുന്നുപാധിയല്ല എന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളതാണ്.

ട്രാന്‍സ് ജെന്റര്‍ സമുദായത്തെ ഗുരുതരമായി ബാധിക്കുന്ന നിയമനിര്‍മ്മാണങ്ങളും നയരൂപികരണങ്ങളും നടത്തുന്നതിനു മുന്‍പേ അവരുടെ ശബ്ദങ്ങള്‍ മുഖവിലയ്ക്ക് എടുക്കാന്‍ അധികൃതര്‍ തയ്യാറാകണം രേഖാരാജ് കൂട്ടി പറയുന്നു.

2011- ലേ സെന്‍സസ് പ്രകാരം നാലു ലക്ഷം മനുഷ്യരെ ‘മറ്റുള്ളവര്‍’ എന്ന വിഭാഗത്തില്‍ ആണ് പെടുത്തിയിരിക്കുന്നത്. 2014 ല്‍ ആണ് സുപ്രീം കോടതി ട്രാന്‍സ് ജെന്റര്‍ വിഭാഗത്തിനു’ആണ്‍’ ‘പെണ്’ ട്രാന്‍സ് ജെന്റര്‍ ‘ എന്നിവയില്‍ ഏതെങ്കിലും ഒന്ന് ഇഷ്ട പ്രകാരം തിരഞ്ഞെടുക്കാം എന്ന് അംഗീകരിച്ചത്.

ട്രാന്‍സ് ജെന്റര്‍ ആയ വ്യക്തിയുടെ അവകാശവും ഉന്നമനവും ഉറപ്പുവരുത്തുന്ന സ്വകാര്യ ബില്‍ 2015-ല്‍ ആണ് പാര്‌ലനമെന്റിന്റെ ഉപരിസഭ പാസാക്കുന്നത്, എന്നിരുന്നാലും2016-ല്‍ തികച്ചും വ്യത്യസ്തമായ മറ്റൊരു ബില്‍ ആണ് പാര്‌ല6മെന്റിന്റെ അധോസഭ ചര്‍ച്ച ചെയ്തതും മന്ത്രി സഭ അംഗീകരിച്ചതും.

ആംനസ്റ്റിയുടെ ഈ കാമ്പയിന്‍ പിന്തുണയ്ക്കാന്‍ 8431073900എന്ന നമ്പരില്‍ മിസ്സ് കാള്‍ തരിക! ആംനസ്റ്റി നിങ്ങളുടെ പുന്തുണകള്‍ ക്രോഡീകരിച്ചു ഇന്ത്യന്‍ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും സംഘടന വ്യക്തമാക്കുന്നു.

Advertisement