എഡിറ്റര്‍
എഡിറ്റര്‍
ദാരിദ്ര്യം പിടിച്ച ഇയാളുടെ രോദനം ആരെങ്കിലും ഒന്ന് കേള്‍ക്കു; ഫേസ്ബുക്കിലൂടെ അശ്ലീല സന്ദേശം അയച്ച സീരിയല്‍ നടനെ പൊളിച്ചടുക്കി ട്രാന്‍സ്‌ജെന്‍ഡര്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ്
എഡിറ്റര്‍
Wednesday 20th September 2017 6:49pm

കൊച്ചി: ഫേസ്ബുക്കിലൂടെ അശ്ലീലഅശ്ലീല സന്ദേശം അയച്ച സീരിയല്‍ നടനെ പൊളിച്ചടുക്കി ട്രാന്‍സ്‌ജെന്‍ഡര്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് വിനീത്‌സീമ. ഫേസ് ബുക്കിലൂടെ നിരന്തരം ശല്യം ചെയ്തുകൊണ്ടിരുന്ന സിനിമാസീരിയല്‍ താരം യെഹിയ കാദറിന്റെ ശല്യം സഹിക്കാന്‍ വയ്യാതെ നടന്റെ സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് അടക്കം ഫേസ്ബുക്കിലിടുകയായിരുന്നു.

സ്വകാര്യ ചിത്രങ്ങള്‍ അയയ്ക്കാനും സൗഹൃദം തുടങ്ങാനും ആഗ്രഹമുണ്ടെന്നും പറഞ്ഞാണ് യെഹിയ ചാറ്റിങ് തുടങ്ങിയത്. ധാരാളം പേര്‍ തന്നോട് സൗഹൃദം കൂടാന്‍ ഇങ്ങോട്ട് വരാറുണ്ടെന്നും തന്റെ സ്‌പെഷ്യല്‍ സുഹൃത്താക്കാം എന്നും അയാള്‍ പറയുന്നുണ്ട്.


Also Read മാഗസിന് കത്രിക വെച്ച മാനേജുമന്റിനെതിരെ ‘പ്രതിഷേധ കളിക്കുടുക്ക’ വിതരണവുമായി നാദാപുരം ഗവണ്‍മെന്റ് കോളേജ് വിദ്യാര്‍ത്ഥികള്‍


തനിക്ക് സൗഹൃദം ഉണ്ടാക്കാന്‍ താല്‍പര്യമില്ല അങ്കിള്‍ എന്നായിരുന്നു വിനീത്‌സീമയുടെ മറുപടി അതിന് താന്‍ ചെറുപ്പമാണെന്നും ധാരാളം പേര്‍ തന്നോട് സൗഹൃദം കൂടാന്‍ ഇങ്ങോട്ട് വരാറുണ്ടെന്നും അയാള്‍ പറയുന്നു. തനിക്ക് അപരിചിതരുമായി സൗഹൃദം വേണ്ടെന്ന് പറഞ്ഞിട്ടും സന്ദേശങ്ങള്‍ അയച്ചോണ്ടിരുന്ന യെഹിയയുടെ ശല്യം സഹിക്കാനാവാതെയാണ് വിനീത്‌സീമ ചാറ്റുകളും ഫെയ്‌സ്ബുക്ക് പ്രൊഫൈലും ചിത്രങ്ങളും ഫെസ്ബുക്കിലൂടെ പങ്ക് വെച്ചത്.

ഈ ദാരിദ്ര്യം പിടിച്ച നടന്റെ രോദനം ആരെങ്കിലും ഒന്നു കേള്‍ക്കണമെന്നും പറഞ്ഞ് കൊണ്ടാണ് വിനീത്‌സീമ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തത്.

Advertisement