എഡിറ്റര്‍
എഡിറ്റര്‍
കൊച്ചിയില്‍ സദാചാര അക്രമണം; ട്രാന്‍സ്‌ജെന്‍ഡറിനെയും സുഹൃത്തുക്കളെയും റോഡിലുടെ ഓടിച്ചിട്ട് തല്ലി
എഡിറ്റര്‍
Monday 20th March 2017 7:01pm


കൊച്ചി: കൊച്ചിയില്‍ വീണ്ടും സദാചാര അക്രമണം. റേഡിയോ ജോക്കിയും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ അനന്യയും സുഹൃത്തുക്കളുമാണ് ഇന്നലെ രാത്രി കൊച്ചി കോണ്‍വെന്റ് റോഡില്‍ സദാചാര അക്രമണത്തിന് ഇരയായത്. മറൈന്‍ ഡ്രൈവില്‍ യുവതി-യുവാക്കളെ ശിവസേന പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതിന് പിന്നാലെയാണ് ഭിന്നലിംഗക്കാര്‍ക്ക് നേരെയും അക്രമണം ഉണ്ടായത്.


Also read ഇതെന്താ ചുവന്ന ഷര്‍ട്ടിട്ട ജോര്‍ജോ!; നിവിന്‍ പോളിയുടെ സഖാവിന് ട്രോള്‍ മാലയിട്ട് സോഷ്യല്‍ മീഡിയയുടെ സ്വീകരണം


ഷോപ്പിങ് കഴിഞ്ഞശേഷം സുഹൃത്തുക്കളോടൊപ്പം വാഹനം കാത്തു നില്‍ക്കുമ്പോഴാണ് കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ റേഡിയോ ജോക്കിയായ അനന്യയ്ക്കും സുഹൃത്തുക്കള്‍ക്കും നേരെ ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ ഒരാള്‍ സുഹൃത്തിനോട് പേരു ചോദിച്ച ശേഷം തല്ലുകയായിരുന്നെന്നും ഇത് കണ്ട് ഇടപെട്ടതോടെയാണ് തന്നെ മര്‍ദ്ദിക്കുന്നതെന്നും അനന്യ പറഞ്ഞു.

മുടിയില്‍ കുത്തിപ്പിടിച്ച് മര്‍ദ്ദിച്ചപ്പോള്‍ റോഡിലൂടെ ഓടിയ അനന്യയെ സംഭവസ്ഥലത്തെത്തിയ അക്രമകാരിയുടെ മൂന്ന് സുഹൃത്തുക്കളും തല്ലുകയായിരുന്നു. പിടിച്ചു മാറ്റാനെന്ന വ്യാജേനയെത്തിയ സുഹൃത്തുക്കള്‍ വീണ്ടും മര്‍ദ്ദിക്കുകയായിരുന്നു. നാലു പേരും മദ്യപിച്ചിരുന്നതായും അസഭ്യം പറഞ്ഞു കൊണ്ടാണ് മര്‍ദ്ദിച്ചതെന്നും അനന്യ പറഞ്ഞെന്ന് ഐ.ഇ മലയാളം റിപ്പോര്‍ട്ട് ചെയ്തു.

അക്രമകാരികള്‍ തങ്ങളുടെ ബൈക്ക് തള്ളിയിട്ടതായും സംഭവസ്ഥലത്ത് നിന്ന് രക്ഷപെട്ട തങ്ങള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നെന്നും അനന്യ പറഞ്ഞു. സംഘത്തിലൊരാളുടെ പേര് ഷെമീര്‍ എന്നാണെന്നും പരസ്പരം പേരു വിളിക്കുമ്പോഴാണ് ഇത് മനസിലായതെന്നും അനന്യ പറഞ്ഞു. അനന്യയുടെ പരാതിയില്‍ സെന്‍ട്രല്‍ പൊലീസ് പരാതി രജിസ്റ്റര്‍ ചെയ്തു.

Advertisement