എഡിറ്റര്‍
എഡിറ്റര്‍
‘ചതിയന്മാര്‍ നിര്‍മ്മിച്ച ചെങ്കോട്ടയില്‍ നിന്നും പതാക ഉയര്‍ത്തുന്നത് മോദി നിര്‍ത്തുമോ?’; താജ്മഹല്‍ അപമാനമാണെന്ന് പറഞ്ഞ ബി.ജെ.പി നേതാവിന് മറുപടിയുമായി ഒവൈസി
എഡിറ്റര്‍
Monday 16th October 2017 7:04pm

ഹൈദരാബാദ്: താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് അപമാനകരമാണെന്ന് പറഞ്ഞ ബി.ജെ.പി എം.എല്‍.എയ്ക്ക് മറുപടിയുമായി അസാദുദ്ദീന്‍ ഒവൈസി. ടൂറിസ്റ്റുകളോട് താജ്മഹല്‍ കാണേണ്ടെന്ന് ഇനി സര്‍ക്കാര്‍ പറയുമോയെന്ന് ഒവൈസി ചോദിക്കുന്നു.

ഇതേ ചതിയന്മാര്‍ നിര്‍മ്മിച്ച ചെങ്കോട്ടയില്‍ നിന്നും ത്രിവര്‍ണ പതാക ഉയര്‍ത്തുന്നതും മോദി അവസാനിപ്പിക്കുമോയെന്നും യോഗിയും മോദിയും ഇന്ത്യയ്ക്ക് അകത്തു നിന്നും പുറത്തു നിന്നുമുള്ള വിനോദ സഞ്ചാരികളോട് താജ്മഹല്‍ സന്ദര്‍ശിക്കണ്ട എന്നു പറയുമോ എന്നും ഹൈദരാബാദില്‍ നിന്നുമുള്ള എം.പിയായ ഒവൈസി ചോദിക്കുന്നു.

ലോകാത്ഭുതങ്ങളിലൊന്നായ താജ് മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് അപമാനമാണെന്നായിരുന്നു ബി.ജെ.പി എം.എല്‍.എ സംഗീത് സോം പറഞ്ഞത്. സ്വന്തം പിതാവിനെ തടങ്കലില്‍ പാര്‍പ്പിച്ചയാളാണ് താജ്മഹലിന്റെ നിര്‍മാതാവായ ഷാജഹാനെന്നും സംഗീത് സോം പറഞ്ഞു.


Also Read: ‘നിനക്ക് വാഴപ്പിണ്ടി നട്ടെല്ലുള്ള സംഘികളെ പറ്റിയെ അറിയു, നല്ല ഉരുക്ക് നട്ടെല്ലുള്ള സഖാക്കളെ പറ്റി അറിയില്ല’; സരോജ് പാണ്ഡെയുടെ വാളില്‍ പൊങ്കാലയിട്ട് മലയാളികള്‍


‘ഇന്ത്യയില്‍ നിന്ന് ഹിന്ദുക്കളെ നീക്കം ചെയ്യാന്‍ ശ്രമിച്ചയാളാണ് അദ്ദേഹം. ഇത്തരം ആളുകള്‍ നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണെങ്കില്‍ ആ ചരിത്രം നമ്മള്‍ മാറ്റും’.

ഉത്തര്‍പ്രദേശിന്റെ ടൂറിസം ബുക്ക്ലെറ്റില്‍ നിന്ന് താജ്മഹലിനെ നീക്കം ചെയ്തത് കുറെയാളുകളെ വിഷമിപ്പിച്ചിട്ടുണ്ട്. എന്നാല്‍ താജ്മഹലിന് എന്ത് ചരിത്ര പ്രാധാന്യമാണ് അവകാശപ്പെടാനുള്ളതെന്നും സംഗീത് സോം ചോദിച്ചു. ഇയാളുടെ പ്രസതാവനയ്‌ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

Advertisement