Administrator
Administrator
കൊങ്കണില്‍ മണ്ണിടിച്ചില്‍: ട്രെയിനുകള്‍ മഡ്ഗാവ് വഴി
Administrator
Friday 17th June 2011 11:44am

കൊച്ചി: കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഇതുവഴിയുള്ള തീവണ്ടികള്‍ മഡ്ഗാവ് വഴി വഴിതിരിച്ചുവിട്ടു. ഇന്നലെ പുറപ്പെട്ട രാജധാനി, ഗരീബ്‌രഥ്, കൊച്ചുവേളി-ഡെറാഡൂണ്‍, എറണാകുളം- നിസാമുദ്ദീന്‍ എന്നീ തീവണ്ടികള്‍ മഡ്ഗാവ് വഴി തിരിച്ചുവിട്ടതായി അധികൃതര്‍ അറിയിച്ചു.

ഇന്ന് പുറപ്പെടാനിരിക്കുന്ന എറണാകുളം- പൂനെ എക്‌സ്പ്രസും മഡ്ഗാവ് വഴിയായിരിക്കും യാത്ര നടത്തുക. മംഗലാപുരം ലോക്മാന്യതിലക് മത്സഗന്ധ്യ എക്‌സ്പ്രസ് റദ്ദാക്കിയതായും റെയില്‍വേ അറിയിച്ചു.

Advertisement