എഡിറ്റര്‍
എഡിറ്റര്‍
ഹെലികോപ്റ്റര്‍ അഴിമതി: ആന്റണിയെ വിസ്തരിക്കണമെന്ന് ആവശ്യം
എഡിറ്റര്‍
Thursday 20th June 2013 3:01pm

antony580

ന്യൂദല്‍ഹി: ഹെലികോപ്ടര്‍ അഴിമതിക്കേസില്‍ പ്രതിരോധമന്ത്രി എ.കെ.ആന്റണിയെ സാക്ഷിയായി വിസ്തരിക്കണമെന്ന്  ഇറ്റാലിയന്‍ കമ്പനിയായ അഗസ്ത വെസ്റ്റ് ലാന്‍ഡ് ആവശ്യപ്പെട്ടു.

ഇറ്റാലിയന്‍ കോടതിയിലാണ് കമ്പനി ആവശ്യം ഉന്നയിച്ചത്. വിചാരണ നടക്കുന്ന ഇറ്റാലിയന്‍ കോടതിയിലാണു പ്രതികളായ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് മുന്‍ സിഇഒ ബ്രൂണോ സ്പാഗ്നോലിനിയും ഫിന്‍മെക്കാനിക്ക കമ്പനി മുന്‍മേധാവി ഗിസെപ്പെ ഒര്‍സിയും ഈ ആവശ്യമുന്നയിച്ചത്.

Ads By Google

ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് ഇന്ത്യയില്‍ നിന്നു ഹെലികോപ്റ്റര്‍ കരാര്‍ നേടിയതെന്നും ഇതില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും പ്രതികളുടെ അഭിഭാഷകര്‍ പറഞ്ഞു.

കൂടുതല്‍ വിസ്താരത്തിനായി ഇന്ത്യന്‍ മുന്‍ വ്യോമസേനാ മേധാവി എസ്.പി. ത്യാഗിയെ വിളിച്ചു വരുത്തണമെന്നും കമ്പനി ഇറ്റാലിയന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

3600 കോടി രൂപയുടെ വിവിഐപി ഹെലികോപ്ടര്‍ കോഴക്കേസില്‍ ത്യാഗിയും കുടുംബാംഗങ്ങളും അടക്കമുള്ള പ്രമുഖര്‍ കോഴ വാങ്ങിയതായാണ് ആരോപണം.

12 വി.വി.ഐ.പി ഹെലികോപ്റ്ററുകള്‍ വാങ്ങാനാണ് ഇറ്റാലിയന്‍ കമ്പനിയായ ഫിന്‍മെക്കാനിക്കയ്ക്ക് പ്രതിരോധ വകുപ്പ് കരാര്‍ നല്‍കിയത്. എന്നാല്‍ ഉന്നതര്‍ക്കും ഇടനിലക്കാര്‍ക്കും കോഴ നല്‍കിയാണ് കമ്പനി കരാര്‍ നേടിയെടുത്തതെന്ന് പിന്നീടു തെളിഞ്ഞു.

Advertisement