| Friday, 24th May 2013, 12:16 pm

അനാവശ്യകോളുകള്‍ക്കെതിരെ നിലപാട് കടുപ്പിച്ച് ട്രായ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: ഉപയോക്താക്കളെ ശല്യപ്പെടുത്തുന്ന അനാവശ്യ കോളുകള്‍ക്കെതിരെ നിലപാട് കടുപ്പിച്ച് ടെലിഫോണ്‍ റഗുലേറ്ററി ബോര്‍ഡ് ട്രായ്. വരുന്ന ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇതില്‍ തീരുമാനമെടുക്കുമെന്നും ട്രായ് അറിയിച്ചു.[]

വരുന്ന ഏതാനും ദിവസത്തിനുള്ളില്‍ കടുത്ത നിലപാടുകള്‍ ട്രായ് എടുക്കുമെന്ന് ട്രായ് ചെയര്‍മാന്‍ രാഹുല്‍ കുല്ലര്‍ അറിയിച്ചു. രാജ്യത്തെ പ്രമുഖ വാണിജ്യ സ്ഥാപനങ്ങളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് രാഹുല്‍ കുല്ലര്‍ ഇക്കാര്യം അറിയിച്ചത്.

അനാവശ്യകോളുകളുമായി ബന്ധപ്പെട്ട് മൊബൈല്‍ കമ്പനികളുമായും ട്രായ് ചര്‍ച്ച നടത്തിയിരുന്നു. ട്രായിയുടെ ദീര്‍ഘമായ ശ്രമത്തിന്റെ ഫലമായി ഇത്തരം കോളുകള്‍ വരുന്നത് കുറഞ്ഞിട്ടുണ്ടെന്നും രാഹുല്‍ അറിയിച്ചു.

ഉപയോക്താവിന്റെ സമ്മതമില്ലാതെ തന്നെ വാല്യു ആഡഡ് സര്‍വീസുകളും എത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം കമ്പനികള്‍ക്ക് കത്ത് അയച്ചിട്ടുണ്ടെങ്കിലും ആരും പ്രതികരിച്ചിട്ടില്ലെന്നും ട്രായ് അറിയിച്ചു.

We use cookies to give you the best possible experience. Learn more