എഡിറ്റര്‍
എഡിറ്റര്‍
ചുവന്ന ലൈറ്റില്‍ വാഹനമോടിക്കുന്ന ഡ്രൈവറെ അറസ്റ്റു ചെയ്യാനുള്ള അധികാരം ട്രാഫിക് പോലീസിനില്ലെന്ന് വിദഗ്ധന്‍
എഡിറ്റര്‍
Sunday 4th January 2015 11:44am

red

റിയാദ്: ചുവന്ന ലൈറ്റില്‍ വാഹനമോടിക്കുന്ന ഡ്രൈവറെ അറസ്റ്റു ചെയ്യാനുള്ള അധികാരം ട്രാഫിക് പോലീസിനില്ലെന്ന് വിദഗ്ധന്‍.

ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് മുന്‍ ലീഗല്‍ കണ്‍സല്‍ട്ടന്റും അഭിഭാഷകനും റോഡു സുരക്ഷാ വിദഗ്ധനുമായ മുസൈദ് അബ്ദുല്‍റഹ്മാന്‍ അല്‍ റുബെയ്ഷാണ് ഈ അഭിപ്രായ പ്രകടനവുമായി രംഗത്തെത്തിയത്. ആദ്യമായി ട്രാഫിക് ലൈറ്റുകളില്‍ ചുവന്ന ലൈറ്റില്‍ വാഹനമോടിക്കുന്ന ഡ്രൈവറെ തടവിലിടാനുള്ള അധികാരം ട്രാഫിക് പോലീസിനില്ലെന്നാണ് ട്രാഫിക് നിയമങ്ങള്‍ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ചുവന്ന ലൈറ്റ് തെളിയിച്ചാല്‍ ഡ്രൈവര്‍ 500 മുതല്‍ 900 സൗദി റിയാല്‍ വരെ പിഴയൊടുക്കണമെന്നാണ് ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് ചാര്‍ട്ടറിന്റെ ആര്‍ട്ടിക്കിള്‍ 68 ല്‍ പറയുന്നതെന്നും അല്‍ റുബൈഷ് ചൂണ്ടിക്കാട്ടുന്നു. ഡ്രൈവര്‍ രണ്ടാമത്തെ പ്രാവശ്യമാണ് ട്രാഫിക് നിയമം ലംഘിക്കുന്നതെങ്കില്‍ കേസ് പിഴയൊടുക്കാനും തടവുശിക്ഷ വിധിക്കാനും അധികാരമുള്ള സ്‌പെഷലൈസ്ഡ് കോടതിക്ക് കൈമാറണമെന്ന് ആര്‍ട്ടിക്കിള്‍ 74ല്‍ പറയുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ആദ്യ നിയമലംഘനം നടന്ന അതേ വര്‍ഷമായിരിക്കണം രണ്ടാമത്തെ നിയമലംഘനവും നടക്കുന്നത്. അല്ലാത്തപക്ഷം അത് രണ്ടാമത്തെ നിയമലംഘനമായി കണക്കാക്കില്ലെന്നും അദ്ദേഹം പറയുന്നു.

ആദ്യമായി ചുവന്ന ലൈറ്റ് തെളിയിച്ച കുറ്റത്തിന് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നവര്‍ക്ക് നഷ്ടപരിഹാരത്തിനു ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റിനെ സമീപിക്കാമെന്നും അല്‍ റുബൈഷ് അറിയിച്ചു.

കഴിഞ്ഞവര്‍ഷം ജൂണില്‍ പുറത്തിറക്കിയ പുതിയ ട്രാഫിക് നിയമങ്ങള്‍ക്ക് എതിരാണ് അല്‍ റുബൈഷിന്റെ കാഴ്ചപ്പാടുകള്‍. ചുവന്ന ലൈറ്റ് തെളിയിച്ച് യാത്ര ചെയ്തവര്‍ക്കുള്ള ഫൈന്‍ 24 മണിക്കൂര്‍ തടവുശിക്ഷ പൂര്‍ത്തിയാക്കിയശേഷമേ സ്വീകരിക്കുകയുള്ളൂവെന്നായിരുന്നു നിയമം.

Advertisement