ടൊറോന്റോ: ടൊയോട്ട മോട്ടോര്‍സ് അതിന്റെ പ്രമുഖ കാറുകളായ കൊറോലയും മാട്രിക്സും നിരത്തുകളില്‍ നിന്നും പിന്വിലക്കാനൊരുങ്ങുന്നു. എന്ജിന് തകരാറുകാരണം അപകടങ്ങള്‍ വര്‍ധിക്കുന്നുവെന്ന് കണ്ടെത്തിയതിനാലാണ് 1.3 മില്യണ്‍ വാഹനങ്ങള്‍ അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നും പില്വലിക്കുന്നത്.
ഇതോടെ ഈവര്‍ഷം കമ്പനി നിരത്തുകളില്‍ നിന്നും പിന്വിലക്കുന്ന വാഹനങ്ങളുടെ ആകെ എണ്ണം 11 മില്യണാകും. അതിനിടെ ടൊയോട്ട മാട്രിക്സിന്റെ “പോന്റിയാക് വെബ്സ്” കാറുകളും പിന്‍വിലക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. ടോയോട്ട വാഹനങ്ങളുടെ അപകടനിരക്ക് വന്‍തോതില്‍ വര്‍ധിക്കുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.