Administrator
Administrator
ടൊയോട്ട വിപണി തിരിച്ചു പിടിക്കാനൊരുങ്ങുന്നു
Administrator
Wednesday 1st June 2011 11:47am

ടോക്യോ: ജപ്പാനിലെ ഫാക്ടറികളില്‍ 90 ശതമാനം ഉല്‍പാദനത്തിലേക്ക് എത്താനുള്ള കഠിന പ്രയത്‌നത്തിലാണ് ടൊയോട്ട. എത്രയും വേഗം ഭൂകമ്പത്തിനു മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കമ്പനി അധികൃതര്‍.

‘ഈ മാസത്തോടെ തന്നെ ഉല്‍പാദനം ഭൂകമ്പത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചെത്താനും 90% ഉല്‍പാദനം തിരിച്ചുപിടിക്കാനും പറ്റും’ കമ്പനിവക്താവ് പോള്‍ നൊലാസ്‌കൊ പറഞ്ഞു. ജപ്പാനിലുള്ള ഫാക്ടറികളില്‍ ഏപ്രിലിലെ ഉല്‍പാദനം 74% ആയി കുറഞ്ഞിരുന്നുവെന്ന് കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ടുചെയ്തിരുന്നു.

മാര്‍ച്ച് 11ലെ ഭൂകമ്പത്തെ തുടര്‍ന്ന് ടൊയോട്ടയുടെ ഉല്‍പാദനം വളരെ കുറഞ്ഞിരുന്നു. രാജ്യത്തെ വിതരണശൃംഖലയില്‍ വന്ന തകരാറാണ് ഉല്‍പാദനത്തിലെ ഈ കുറവിന് കാരണം.

വിതരണശൃംഖല കുറെയൊക്കെ പുനസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അതുകൊണ്ട് ഉല്‍പാദനത്തില്‍ പുരോഗതിയുണ്ടാവുമെന്ന് കരുതുന്നതായും നൊലാസ്‌കൊ പറഞ്ഞു. ഇപ്പോള്‍ കമ്പനിയുടെ ഉല്‍പാദനം വളരെ വേഗത്തില്‍ തിരിച്ചുവന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനുകാരണം തങ്ങളുടെ വിതരണക്കാരുടെ അകമഴിഞ്ഞ പിന്തുണയാണെന്നും അദ്ദേഹം പറഞ്ഞു.

Advertisement