ഇനി വെറും 10 ദിവസം; ടൊയോട്ട മോഡലുകള്‍ക്ക് 1,20000 രൂപ ഓഫര്‍
D'Wheel
ഇനി വെറും 10 ദിവസം; ടൊയോട്ട മോഡലുകള്‍ക്ക് 1,20000 രൂപ ഓഫര്‍
ന്യൂസ് ഡെസ്‌ക്
Friday, 22nd March 2019, 3:59 pm

ടൊയോട്ടയുടെ വാഹനങ്ങള്‍ മികച്ച ഓഫറുകളില്‍ സ്വന്തമാക്കാന്‍ ഇനി വെറും പത്ത് ദിവസം മാത്രം ബാക്കി.മാര്‍ച്ച് മാസം പ്രമാണിച്ച് കമ്പനി പ്രഖ്യാപിച്ച”മെമ്മറബിള്‍ മാര്‍ച്ച് ക്യാമ്പയിന്‍” ഈ മാസം 31 ന് സമാപിക്കും.

ടൊയോട്ടയുടെ തെരഞ്ഞെടുക്കപ്പെട്ട മോഡലുകള്‍ക്കാണ് ഇളവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചത്. ടൊയോട്ടയുടെ വിവിധ മോഡലുകള്‍ക്ക് വിവിധ ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്.

ട്വന്റി ബൈ ട്വിന്റി ഓഫര്‍ പ്രകാരം യാരിസിന് 20,000 രൂപ ഡൗണ്‍ പേയ്‌മെന്റ് 20 തവണകളായി അടച്ചാല്‍ മതി. കൊറോള അള്‍ട്ടിസിന് പരമാവധി 1,20000 രൂപയും, ഫോര്‍ച്യൂണറിന് 40,000 രൂപ,ഇന്നോവ ക്രിസ്റ്റ 55,000 രൂപാ വരെയും പരമാവധി ഓഫര്‍ ലഭിക്കും. ടൊയോട്ട ഹാച്ച്ബാക്ക് ലിവയ്ക്ക് 28000, ഇറ്റിയോസിന് 48000 രൂപ ആനുകൂല്യവും ലഭിക്കും. സര്‍ക്കാര്‍,കോര്‍പ്പറേറ്റ് ഉദ്യോഗസ്ഥര്‍ക്കാണ് ആനുകൂല്യങ്ങള്‍ ലഭിക്കുക.