ഷൈന്‍ പറഞ്ഞതില്‍ എന്താണ് തെറ്റ്, സംസാര രീതിയൊക്കെ ജഡ്ജ് ചെയ്യുന്നത് മോശം പരിപാടിയാണ്: ടൊവിനോ തോമസ്
Entertainment news
ഷൈന്‍ പറഞ്ഞതില്‍ എന്താണ് തെറ്റ്, സംസാര രീതിയൊക്കെ ജഡ്ജ് ചെയ്യുന്നത് മോശം പരിപാടിയാണ്: ടൊവിനോ തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 4th August 2022, 12:20 pm

ഇന്റര്‍വ്യൂകളിലെ സംസാരരീതി കൊണ്ട് വിമര്‍ശനങ്ങളും ഒപ്പം തന്നെ മോശം കമന്റുകളും ലഭിച്ചയാളാണ് ഷൈന്‍ ടോം ചാക്കോ. ഇപ്പോഴിതാ ടൊവിനോ തോമസ് നായകനായി എത്തുന്ന തല്ലുമാലയിലെ വിശേഷങ്ങള്‍ പങ്കുവെക്കാന്‍ ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ഷൈനിന് നേരെ വന്ന മോശം കമന്റുകളെ കുറിച്ചുള്ള അഭിപ്രായം പറയുകയാണ് ടൊവിനൊയും ഷൈനും.

തന്നെ കുറിച്ചും അഭിമുഖങ്ങളിലെ പ്രവര്‍ത്തികളെ കുറിച്ചും മോശം പറയുന്നവരെ ശ്രദ്ധിക്കാറില്ലെന്നും, അതൊക്കെ ശ്രദ്ധിച്ചാല്‍ ജോലി ചെയ്യാന്‍ സാധിക്കില്ല എന്നുമാണ് ഷൈന്‍ പറയുന്നത്.

ഷൈന്റെ അഭിമുഖങ്ങള്‍ എല്ലാം തന്നെ താന്‍ കണ്ടത് ആണെന്നും, എനിക്ക് അദ്ദേഹം പറഞ്ഞതില്‍ തെറ്റുകള്‍ ഒന്നും തോന്നുന്നില്ല എന്നുമാണ് ടൊവിനോ ഇതിനെ പറ്റി പറയുന്നത്.

ആശയപരമായി വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ അത് പറയാമെന്നും, അതല്ലാതെ ഒരാളുടെ സംസാരരീതിയൊക്കെ ജഡ്ജ് ചെയ്യുന്നത് ശരിയല്ല എന്നും ടൊവിനോ കൂട്ടിച്ചേര്‍ക്കുന്നു.

‘നിങ്ങള്‍ക്ക് അയാള്‍ പറയുന്നതില്‍ എന്തെങ്കിലും ആശയപരമായ വിയോജിപ്പ് ഉണ്ടെങ്കില്‍ അത് പറയാം, അതല്ലാതെ ഒരാളുടെ സംസാരരീതിയൊക്കെ ജഡ്ജ് ചെയ്യുന്നത് വളരെ മോശം പരിപാടിയാണ്. ഷൈന്റെ മുഴവന്‍ അഭിമുഖങ്ങളും ഞാന്‍ കണ്ടിട്ടുണ്ട് എനിക്ക് അതില്‍ പ്രശ്നങ്ങള്‍ ഒന്നും തോന്നിയിട്ടില്ല,’ ടൊവിനോ പറയുന്നു.

എല്ലാവരും നമ്മളെ പോലെ ആകണം എന്ന് കരുതുന്നത് എന്തിനാണെന്നും അവര്‍ എങ്ങനെയാണോ അങ്ങനെ അവരെ ഉള്‍ക്കൊള്ളാന്‍ നമ്മുക്ക് കഴിയണം എന്നും ടൊവിനോ തോമസ് പറയുന്നു.

‘നമ്മള്‍ എങ്ങനെ ആണെന്ന് മനസിലാക്കി പലരും നമ്മളെ ഉള്‍ക്കൊള്ളുന്ന പോലെ നമ്മുക്കും എല്ലാവരെയും അവര്‍ എങ്ങനെയാണോ ഉള്ളത് അങ്ങനെ ആക്‌സെപ്റ്റ് ചെയ്യാം,’ ടൊവിനോ കൂട്ടിച്ചേര്‍ക്കുന്നു.


ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇരുവരെയും കൂടാതെ ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ചിത്രതിന്റേതായി പുറത്തുവന്ന ഗാനങ്ങളും ട്രെയ്‌ലറുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തിലെ നായിക. ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, ഗാനരചന മുഹ്സിന്‍ പരാരി, എഡിറ്റിങ് നിഷാദ് യൂസഫ്.

ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് നിര്‍മിക്കുന്നത്. മുഹ്സിന്‍ പരാരിയാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്.

കലാ സംവിധാനം ഗോകുല്‍ ദാസ്, ശബ്ദ മിശ്രണം വിഷ്ണു ഗോവിന്ദ് ശ്രീ ശങ്കര്‍, മേക്കപ്പ് റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം മഷര്‍ ഹംസ, ചീഫ് അസ്സോസിയേറ്റ് റഫീക്ക് ഇബ്രാഹിം, ശില്‍പ അലക്സാണ്ടര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധര്‍മ്മന്‍ വള്ളിക്കുന്ന്, സ്റ്റില്‍സ് ജസ്റ്റിന്‍ ജെയിംസ്, വാര്‍ത്താപ്രചാരണം എ.എസ്. ദിനേശ്, പോസ്റ്റര്‍ ഓള്‍ഡ്മോങ്ക്‌സ്, മാര്‍ക്കറ്റിങ് ഒബ്സ്‌ക്യൂറ, ഡിസൈനിംഗ്- പപ്പെറ്റ് മീഡിയ.

Content Highlight: Tovino Thomas talks about hate comments against Shine Tom Chacko