എഡിറ്റര്‍
എഡിറ്റര്‍
മഞ്ജുവിന്റെ ആമിയില്‍ നിന്ന് പൃഥിരാജ് പുറത്ത്; പകരം ടോവിനോ തോമസ്
എഡിറ്റര്‍
Wednesday 25th October 2017 10:49am

കോഴിക്കോട്:മാധവിക്കുട്ടിയുടെ ജീവിതകഥ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ‘ആമി’യില്‍ പൃഥിരാജിന് പകരം ടോവിനോ തോമസ് അഭിനയിക്കും. മുമ്പ് എറ്റെടുത്ത ചിത്രങ്ങളുടെ തിരക്കാണ് പൃഥി ഈ ചിത്രത്തില്‍ പിന്‍മാറാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രത്തില്‍ ടോവിനോയുടെ വേഷം എന്താണെന്ന് അണിയറപ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം ഇതൊരു നീണ്ട അതിഥി വേഷമായിരിക്കുമെന്നാണ് ടോവിനോ പറഞ്ഞത്. കമലിനെ പോലെ സീനിയറായ സംവിധായകന്റെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തേഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ വിഷ്ണു നാരായണന്‍ സംവിധാനം ചെയ്യുന്ന ‘മറഡോണ’ എന്ന ചിത്രത്തില്‍ അഭിനയിച്ചു വരികയാണ് ടോവിനോ. നേരത്തെ ചിത്രത്തിനെതിരെ നിരവധി സ്ഥലങ്ങളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.

ചിത്രത്തിന് അദ്യം പരിഗണിച്ചിരുന്നത് വിദ്യാബാലനെയായിരുന്നെങ്കിലും പിന്നീട് അവര്‍ പിന്‍മാറുകയായിരുന്നു. തുടര്‍ന്നാണ് മാധവികുട്ടിയുടെ കഥാപാത്രം മഞ്ജുവിലേക്ക് എത്തുന്നത്. തുടര്‍ന്ന് മഞ്ജുവിനെതിരെ വ്യാപകമായ സൈബര്‍ ആക്രമണങ്ങള്‍ നടന്നിരുന്നു. ലൗ ജിഹാദ് പ്രചരിപ്പിക്കുന്ന കമാലുദ്ദീന്റെ ചിത്രം ഏറ്റെടുക്കരുതെന്നും ഇതിന് വലിയ വില നല്‍കേണ്ടിവരുമെന്നും ഭീഷണിയുയര്‍ന്നിരുന്നു.


Also Read  നരസിംഹത്തിന്റെ പതിനെട്ടാം വാര്‍ഷികത്തില്‍ റിലീസിനൊരുങ്ങി പ്രണവ് മോഹന്‍ലാലിന്റെ ‘ആദി’


എന്നാല്‍ ചിത്രത്തില്‍ എന്ത് വിലകൊടുക്കേണ്ടി വന്നാലും അഭിനയിക്കുമെന്ന് മഞ്ജു പ്രഖ്യാപിച്ചിരുന്നു. എഴുത്തുകാരിയെന്ന നിലയിലും വ്യക്തിയെന്ന നിലയിലും താന്‍ ഒരുപാട് സ്നേഹിക്കുന്നയാളാണ് മാധവിക്കുട്ടി. ഒരു തവണ മാധവിക്കുട്ടിയെ നേരില്‍കാണുകയും ചെയ്തിട്ടുണ്ട്. അങ്ങനെയൊരു വ്യക്തിയുടെ ജീവിതം സിനിമയാകുമ്പോള്‍ അത് ചെയ്യുകയെന്നത് ഏതൊരു നടിയെ സംബന്ധിച്ചും വലിയ ഭാഗ്യമാണെന്നും മഞ്ജു പറഞ്ഞു. കമലിന്റെ രാഷ്ട്രീയമല്ല മറിച്ച് ഇരുപത് വര്‍ഷത്തിനു ശേഷം ആ കലാകാരന്റെ ഒപ്പം പ്രവര്‍ത്തിക്കാന്‍ പോകുന്നതിന്റെ ആവേശത്തിലാണ് താനെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

മാധവിക്കുട്ടിയുടെ ബാല്യം മുതല്‍ മരണംവരെയുള്ള കഥയാണ് ചിത്രം പറയുന്നത്. ആഞ്ജലീന, നീലാഞ്ജന എന്നിവരാണ് ബാല്യവും കൗമാരവും അവതരിപ്പിക്കുന്നത്. മുരളി ഗോപി, അനൂപ് മേനോന്‍, ജ്യോതികൃഷ്ണ, കെ.പി.എ.സി ലളിത, വത്സലാ മേനോന്‍, ശ്രീദേവി ഉണ്ണി, അനില്‍ നെടുമങ്ങാട്, സുശീല്‍കുമാര്‍, ശിവന്‍ എന്നിവരും പ്രധാന താരങ്ങളാണ്.

റഫീഖ് അഹമ്മദിന്റെയും ഹിന്ദി കവി ഗുല്‍സാറിന്റെയും വരികള്‍ക്ക് എം. ജയചന്ദ്രനും പ്രശസ്ത തബലിസ്റ്റ് സക്കീര്‍ ഹുസൈന്റെ സഹോദരന്‍ തൗഫീഖ് ഖുറൈഷിയും സംഗീതം നല്‍കുന്നു. മധു നീലകണ്ഠനാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ്- ശ്രീഗര്‍ പ്രസാദ്,

Advertisement