നല്ല തിരക്കുള്ള മനുഷ്യനാ, ഏത് കോടതിയിലായിരിക്കുമോ എന്തോ; പേടിക്കേണ്ട ഗുണം പിടിച്ചിട്ടില്ല; വാശി ട്രെയ്‌ലര്‍ പുറത്ത്
Entertainment news
നല്ല തിരക്കുള്ള മനുഷ്യനാ, ഏത് കോടതിയിലായിരിക്കുമോ എന്തോ; പേടിക്കേണ്ട ഗുണം പിടിച്ചിട്ടില്ല; വാശി ട്രെയ്‌ലര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 14th June 2022, 8:29 pm

ടൊവിനോ തോമസിനെയും കീര്‍ത്തി സുരേഷിനെയും പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിഷ്ണു ജി. രാഘവ് സംവിധാനം ചെയ്യുന്ന ചിത്രം വാശിയുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. തിങ്ക് മ്യൂസിക് ഇന്ത്യ യൂട്യൂബ് ചാനല്‍ വഴിയാണ് ട്രെയ്‌ലര്‍ റിലീസ് ചെയ്തിരിക്കുന്നത്.

ടൊവിനോയും കീര്‍ത്തിയും അഭിഭാഷകരായെത്തുന്ന ചിത്രം തമാശയുടെ മേമ്പൊടിയോടെയുള്ള ഒരു കോര്‍ട്ട് റൂം ഡ്രാമയായിരിക്കും എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന.


അഡ്വ. എബിനും അഡ്വ. മാധവിയുമായിട്ടാണ് ടൊവിനോയും കീര്‍ത്തിയുമെത്തുന്നത്.

കോട്ടയം രമേശ്, കൊച്ചുപ്രേമന്‍, ബൈജു എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

രേവതി കലാമന്ദിറിന്റെ ബാനറില്‍ നിര്‍മാതാവും കീര്‍ത്തി സുരേഷിന്റെ അച്ഛനുമായ ജി. സുരേഷ്‌കുമാറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കീര്‍ത്തിയുടെ അമ്മ കൂടിയായ നടി മേനക സുരേഷും സഹോദരി രേവതി സുരേഷും ചിത്രത്തിന്റെ നിര്‍മാണത്തില്‍ പങ്കാളികളാണ്. ഉര്‍വശി തിയേറ്റേഴ്സും രമ്യ മൂവീസുമാണ് ചിത്രം വിതരണം ചെയ്യുന്നത്.

ജാനിസ് ചാക്കോ സൈമണിന്റേതാണ് കഥ. റോബി വര്‍ഗീസ് രാജ് ക്യാമറയും മഹേഷ് നാരായണന്‍ എഡിറ്റിങ്ങും ചെയ്യുന്നു. കൈലാസ് മേനോനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

 

വിനായക് ശശികുമാറാണ് ചിത്രത്തിലെ പാട്ടുകള്‍ രചിക്കുന്നത്. ദിവ്യ ജോര്‍ജാണ് വസ്ത്രാലങ്കാരം. ജൂണ്‍ 17നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

Content Highlight: Tovino Thomas- Keerthy Suresh movie Vashi trailer out