'അറിഞ്ഞിരുന്നില്ല ഉണ്ണി... ഇങ്ങനെയൊരു കഴിവുണ്ടെന്ന്'; ടെവിനോയുടെ കീബോര്‍ഡ് വായനയും 'പര്‍ദേസി' ഗാനവും ഏറ്റെടുത്ത് ട്രോളന്‍മാര്‍
Social Media Trolls
'അറിഞ്ഞിരുന്നില്ല ഉണ്ണി... ഇങ്ങനെയൊരു കഴിവുണ്ടെന്ന്'; ടെവിനോയുടെ കീബോര്‍ഡ് വായനയും 'പര്‍ദേസി' ഗാനവും ഏറ്റെടുത്ത് ട്രോളന്‍മാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 20th September 2018, 1:03 pm

കൊച്ചി: തീവണ്ടിയുണ്ടാക്കിയ ഓളം ഇത് വരെ തിയേറ്ററില്‍ അവസാനിച്ചിട്ടില്ല. ടൊവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ സോഷ്യല്‍ മീഡിയയിലും വൈറലാവുന്നത് ടൊവിനോ തന്നെയാണ്.

ടൊവിനോയുടെ ഏറ്റവും പുതിയ വീഡിയോകളാണ് ഇപ്പോള്‍ വൈറലാവുന്നത്. ടൊവിനോ കീ ബോര്‍ഡ് വായിക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയും ട്രോളന്‍മാരും ഏറ്റെടുത്തിരിക്കുന്നത്.

കീബോര്‍ഡ് വായിച്ചു കൊണ്ട് പര്‍ദേസി എന്ന ഹിന്ദി ഗാനവും ടൊവിനോ ആലപിക്കുന്നുണ്ട്. പണിയില്ലാതായാലും ട്രെയിനില്‍ പാടാം എന്നു പറഞ്ഞു കൊണ്ടാണ്. ടൊവിനോ ഗാനം ആലപിക്കുന്നത്. അവസാനം തന്റെ “മാസ്റ്റര്‍ പീസും” ടൊവീനോ വായിക്കുന്നുണ്ട്.

Also Read ഇങ്ങനെ വിളിച്ചു വരുത്തി പറ്റിക്കുന്നത് അന്തസ്സിനു ചേര്‍ന്നതല്ല; ഫ്‌ളവേഴ്‌സ് ചാനലിനെതിരെ വിമര്‍ശനവുമായി ഹണി റോസ്

തീവണ്ടിയുടെ സംഗീത സംവിധായകനായ കൈലാസ് മേനോന്‍ മറ്റൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. “ഇനി എന്റെ ജീവതത്തില്‍ മറ്റൊരു കീബോര്‍ഡിസ്‌റ് ഇല്ല…എവിടെ ആയിരുന്നു ഉണ്ണീ ഇത്ര നാള്‍” എന്നു പറഞ്ഞു കൊണ്ടാണ് വീഡിയോ കൈലാസ് പങ്കു വെച്ചിരിക്കുന്നത്.

വീഡിയോ ഇതിനോടകം ട്രോളന്‍മാരും ഏറ്റെടുത്തു കഴിഞ്ഞു. ഇന്നലെ വരെ ഒരു കുഴപ്പവും ഇല്ലാതിരുന്ന പയ്യനാ, പുകവലി നിര്‍ത്തിയേ പിന്നെ ഇങ്ങനാ എന്നിങ്ങനെ പോകുന്നു കമന്റുകള്‍