ടൊവിനോ ചിത്രം 'ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു' ചിത്രീകരണം പൂര്‍ത്തിയായി
Malayalam Cinema
ടൊവിനോ ചിത്രം 'ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു' ചിത്രീകരണം പൂര്‍ത്തിയായി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 29th November 2018, 2:42 pm

ടൊവിനോ നായകനാകുന്ന സലിം അഹമ്മദ് ചിത്രം “ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു” ചിത്രീകരണം പൂര്‍ത്തിയായി. ഷൂട്ടിംങ് സംഘത്തോടൊപ്പമുള്ള ഫോട്ടോ സമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ച് ടൊവിനോ തന്നെയാണ് ഈ കാര്യം പറഞ്ഞത്. അനു സിത്താര നായികയായ ചിത്രത്തില്‍ ചലച്ചിത്രകാരന്റെ വേഷം ടൊവിനോയും മാധ്യമ പ്രവര്‍ത്തകയുടെ വേഷം അനുവും ചെയ്യുന്നു. “ഒരു കുപ്രസിദ്ധ പയ്യ”നു ശേഷം ഇരുവരും ഒരുമിക്കുന്ന അടുത്ത ചിത്രമാണ് “ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു” എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

“കടുത്ത കാലാവസ്ഥയും, രാത്രി ചിത്രീകരണങ്ങളും, യാത്രയും, ട്രെക്കിങ്ങും ചേര്‍ന്ന 41 ദിവസം നീളുന്ന ഷൂട്ടായിരുന്നു. മധു അമ്പാട്ട്, സലിം അഹമ്മദ്, റസൂല്‍ പൂക്കുട്ടി, സന്തോഷ് രാമന്‍ തുടങ്ങിയ അതികായന്മാര്‍ക്കൊപ്പം ചേര്‍ന്ന് ” ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു” പൂര്‍ത്തിയായിരിക്കുന്നു.” സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ഫോട്ടോയ്ക്ക് ഒപ്പം ടൊവിനോ കുറിക്കുന്നു.


Also Read:  പുര്‍ണതൃപ്തി തരാതെ ചിട്ടിയുടെ രണ്ടാം വരവ്


റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ സംഗീതം ചെയ്തത് ബിജിബാല്‍ ആണ്. പ്രധാനമായും കാനഡയില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തിനിന്റെ ക്യാമറ ചെയ്തത് മധു അമ്പാട്ട് ആണ്.

ടൊവിനോ ചിത്രം “എന്റെ ഉമ്മാന്റെ പേര്” ഈ വരുന്ന ക്രിസ്തുമസ് റിലീസുകളുടെ കൂട്ടത്തിലുണ്ട്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ ടൊവിനോവിന്റെ മറ്റൊരു ചിത്രമാണ്. കല്‍ക്കി, ജോ, ലൂക്ക, വൈറസ്, ഉയരെ, ചേങ്ങേഴി നമ്പ്യാര്‍ തുടങ്ങിയവയാണ് മറ്റു പ്രധാന ടൊവിനോ ചിത്രങ്ങള്‍. ഇതിന് പുറമേ, ധനുഷ് നായക വേഷം ചെയ്ത്, നിര്‍മ്മിക്കുന്ന മാരി 2ല്‍ വില്ലന്‍ വേഷത്തില്‍ തമിഴില്‍ അരങ്ങേറുകയാണ് ടൊവിനോ.