എഡിറ്റര്‍
എഡിറ്റര്‍
‘ജാഡയോ അഹങ്കാരമോ അല്ല, വേദനിപ്പിച്ചപ്പോള്‍ പ്രതികരിച്ചത് പച്ച മനുഷ്യനായി’: ആരാധകരോട് ക്ഷമ ചോദിച്ച് ടൊവിനോ
എഡിറ്റര്‍
Saturday 18th March 2017 4:19pm

കൊച്ചി: ആരാധകനോട് മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി ടോവിനൊ തോമസ്. വേദനിച്ചപ്പോള്‍ പ്രതികരിച്ചത് ജാഡയോ അഹങ്കാരമോ അല്ല പച്ച മനുഷ്യനായായിരുന്നു എന്നായിരുന്നു ടൊവിനോയുടെ പ്രതികരണം. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

‘ നിങ്ങളില്‍ ഒരാളും നിങ്ങളെപ്പോലെ ഒരാളുമാണ് ഞാന്‍. ആഗ്രഹം കൊണ്ടുമാത്രം സിനിമാക്കൊതി മൂത്ത്, സിനിമയിലെത്തിയ ഒരാള്‍. പ്രേക്ഷകരില്‍നിന്ന് നല്ല വാക്കുകള്‍ കേള്‍ക്കാനാകുന്ന കഥാപാത്രങ്ങള്‍ എന്നും ചെയ്യാന്‍ കഴിയണമെന്നാണ് ഓരോ സിനിമയ്ക്ക് മുന്‍പും ശേഷവും ആഗ്രഹിക്കുന്നത്.’ ടൊവിനോ പറയുന്നു.

സിനിമകളെ ജീവനുതുല്യം സ്നേഹിക്കുന്ന എത്രയോ പേരുടെ അനുഗ്രഹത്താലാണ് സിനിമയില്‍ നിലനില്‍ക്കുന്നതെന്ന് നല്ല ബോധ്യമുണ്ട് എന്നു പറഞ്ഞ ടൊവിനോ വീട്ടിലൊരാളെയോ കൂട്ടുകാരനെയോ പോലെ കണ്ട് എത്രയോ പേര്‍ സ്നേഹം പ്രകടിപ്പിക്കുന്നതിനിടെ ആരോ ഉപദ്രവിച്ചപ്പോള്‍ പ്രതികരിക്കുകയായിരുന്നുവെന്നും പറയുന്നു.


Also Read: ‘ശവത്തില്‍ കുത്തരുത് പിള്ളേച്ചാ’: കോഹ്‌ലിയുടെ പരുക്കിനെ കളിയാക്കി സ്മിത്തും മാക്‌സ്‌വെല്ലും, വീഡിയോ കാണാം


‘വേദനിച്ചപ്പോള്‍ ഒരു പച്ചമനുഷ്യനായി പ്രതികരിച്ചുപോയതാണ്. അത് ജാടയോ അഹങ്കാരമോ കൊണ്ടായിരുന്നില്ല . അതാരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു.സിനിമയ്ക്കൊരു സത്യമുണ്ട്. നല്ല സിനിമകളും നല്ല കഥാപാത്രങ്ങളും മാത്രമേ എല്ലാ കാലത്തേക്കും നിലനില്‍ക്കൂ. മറ്റെല്ലാം കാലം തെളിയിക്കട്ടെ.’ ടൊവിനോ തന്റെ പോ്‌സ്റ്റ് അവസാനിപ്പിക്കുന്നത്.

Advertisement