പ്രാര്‍ത്ഥനാ ക്രമം തെറ്റിച്ചെന്നാരോപിച്ച് വി.എച്ച്.പിയുടെ ബാലാശ്രമത്തില്‍ കുട്ടികള്‍ക്ക് ക്രൂരമര്‍ദ്ദനം; തലയ്ക്ക് പരിക്കേറ്റ് കുട്ടികള്‍
kERALA NEWS
പ്രാര്‍ത്ഥനാ ക്രമം തെറ്റിച്ചെന്നാരോപിച്ച് വി.എച്ച്.പിയുടെ ബാലാശ്രമത്തില്‍ കുട്ടികള്‍ക്ക് ക്രൂരമര്‍ദ്ദനം; തലയ്ക്ക് പരിക്കേറ്റ് കുട്ടികള്‍
ന്യൂസ് ഡെസ്‌ക്
Saturday, 29th February 2020, 4:58 pm

പത്തനംതിട്ട: വിശ്വ ഹിന്ദു പരിഷത്തിന് കീഴിലുള്ള അടൂര്‍ വിവേകാനന്ദ ബാലാശ്രമത്തിലെ കുട്ടികള്‍ക്ക് അധികൃതരുടെ ക്രൂരമര്‍ദ്ദനമെന്ന് പരാതി. പരിക്കേറ്റ ഒമ്പത് കുട്ടികളില്‍ രണ്ട് പേരുടെ തലയ്ക്ക് സാരമായ പരിക്കുണ്ട്.

പ്രാര്‍ത്ഥനാ ക്രമം തെറ്റിച്ചെന്ന ആരോപണമുന്നയിച്ചാണ് കുട്ടികളെ ക്രൂരമായി തല്ലിച്ചതച്ചത്. വാര്‍ഡന്‍ അടക്കമുള്ളവര്‍ കുട്ടികളെ മര്‍ദ്ദിച്ചെന്നാണ് വിവരം. സംഭവത്തെത്തുടര്‍ന്ന് പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു.

പ്രാര്‍ത്ഥനാ ക്രമം തെറ്റിച്ചെന്നാരോപിച്ച് വെള്ളിയാഴ്ച രാത്രി കുട്ടികളെ മുറിയിലിട്ട് മര്‍ദ്ദിക്കുകയായിരുന്നു. പ്രാര്‍ത്ഥനയ്ക്ക് വരി വരിയായി ഇരുന്നില്ല എന്ന് പറഞ്ഞായിരുന്നു മര്‍ദ്ദിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതിക്രമത്തെക്കുറിച്ച് ആശ്രമം അധികൃതര്‍ക്ക് അറിയാമായിരുന്നെന്നും കുട്ടികള്‍ പറഞ്ഞു.

പരിക്കേറ്റ കുട്ടികളെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരെ ചൈല്‍ഡ് വെല്‍ഫെയര്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ