എഡിറ്റര്‍
എഡിറ്റര്‍
2014 ലെ ഏറ്റവും വലിയ വീക്കെന്റ് കലക്ഷനുമായി ‘ലിംഗാ’
എഡിറ്റര്‍
Tuesday 16th December 2014 12:08pm

linga-1

2014 ലെ ഏറ്റവും വലിയ വീക്കെന്റ് കലക്ഷനാണ് രജനീകാന്ത് നായകനായ ‘ലിംഗാ’ നേടിയിട്ടുള്ളത്. 2.70 കോടി രൂപയാണ് ചെന്നൈ ബോക്‌സ് ഓഫീസില്‍ ചിത്രം നേടിയിത്.

ഇതോടെ 2014 ലെ മികച്ച വീക്കെന്റ് കലക്ഷനുകള്‍ നേടിയ അഞ്ച് തമിഴ് ചിത്രങ്ങളുടെ പട്ടികയില്‍ ‘ലിംഗാ’യും ഇടം നേടി. ‘അന്‍ജാന്‍’, ‘കൊച്ചടൈയാന്‍’, ‘കത്തി’, ‘വേലൈ’ തുടങ്ങിയവയാണ് 2014 ല്‍ മികച്ച വീക്കെന്റ് കലക്ഷന്‍ നേടിയ മറ്റ് ചിത്രങ്ങള്‍.

‘ലിംഗാ ചെന്നൈ ബോക്‌സ് ഓഫീസില്‍ വിസ്മയിപ്പിക്കുന്ന് വീക്കെന്റ് കലക്ഷനാണ് നേടിയിട്ടുള്ളത്. 2.70 കോടിരൂപയാണ് ചിത്രത്തിന്റെ നേട്ടം. പ്ലക്‌സസ് ഞെട്ടിച്ചു.’ ട്രേഡ് നിരീക്ഷകനും ഇന്റസ്ട്രീ ട്രാക്കറുമായ ശ്രീധര്‍ പിള്ള ട്വീറ്റില്‍ പറയുന്നു.

ഡിസംബര്‍ 12 രജനിയുടെ ജന്മദിനത്തിലായിരുന്നു ‘ലിംഗാ’ റിലീസ് ചെയ്തിരുന്നത്. ആദ്യാമായാണ് രജനിയുടെ ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ ഒരു ചിത്രം റിലീസ് ചെയ്തിരുന്നത്.

രജനിയുടെ 64ാം ജന്മദിനമായിരുന്നു ഡിസംബര്‍ 12 ന്. റിലീസിങിന് മുമ്പേതന്നെ ചിത്രം 80 കോടിയുടെ ലാഭം നേടിക്കഴിഞ്ഞു. ഓഡിയോ റൈറ്റ്, റിലീസിങ് റൈറ്റ്, ചാനല്‍ റൈറ്റ് തുടങ്ങിയവയിലൂടെ 200 കോടി രൂപയാണ് ലിംഗ നേടിയിരിക്കുന്നത്.

120 കോടി മുതല്‍ മുടക്കിലാണ് ചിത്രം നില്‍മ്മിച്ചിരുന്നത്. തീയേറ്റര്‍ റൈറ്റില്‍ തമിഴ് പതിപ്പിന് 71 കോടി രൂപയും തെലുങ്ക് പതിപ്പിന് 25 കോടി രൂപയും ലഭിച്ചു. മൂന്ന് ഭാഷകളിലായുള്ള സാറ്റ്‌ലൈറ്റ് റൈറ്റ് 65 കോടി രൂപയാണ്. ഓഡിയോ റൈറ്റ് 10 കോടിയും ലഭിച്ചും.

Advertisement