കൊവിഡ് വാക്‌സിന്‍ കണ്ടെത്താനാകുമെന്നതില്‍ ഉറപ്പില്ലെന്ന് എച്ച്.ഐ.വി പഠനങ്ങള്‍ക്കു പിന്നിലുള്ള ശാസ്ത്രജ്ഞന്‍
COVID-19
കൊവിഡ് വാക്‌സിന്‍ കണ്ടെത്താനാകുമെന്നതില്‍ ഉറപ്പില്ലെന്ന് എച്ച്.ഐ.വി പഠനങ്ങള്‍ക്കു പിന്നിലുള്ള ശാസ്ത്രജ്ഞന്‍
ന്യൂസ് ഡെസ്‌ക്
Friday, 22nd May 2020, 7:17 pm

കൊവിഡ്-19 നെതിരെയുള്ള വാക്‌സിന്‍ പരീക്ഷണങ്ങളില്‍ ലോകമാകെ പ്രതീക്ഷ വെച്ചിരിക്കെ വാക്‌സിന്‍ കണ്ടു പിടിക്കാനാവുമെന്നതില്‍ ഉറപ്പില്ലെന്ന് യു.എസ് ശാസ്ത്രജ്ഞന്‍. എച്ച്.ഐ.വി, കാന്‍സര്‍ തുടങ്ങിയ രോഗങ്ങളുമായി ബന്ധപ്പെട്ട് സുപ്രധാന ഗവേഷണങ്ങള്‍ നടത്തിയ വില്യം ഹാസെല്‍റ്റൈന്‍ ആണ് ഇക്കാര്യം അറിയിച്ചത്.

കൊവിഡ് വാക്‌സിന്‍ അടുത്ത കാലത്ത് ലഭ്യമാവാന്‍ സാധ്യമല്ലാത്ത സാഹചര്യത്തില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ എടുത്തുകളയുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും ഇദ്ദേഹം പറഞ്ഞു. സാര്‍സ്,മെര്‍സ് തുടങ്ങിയ മറ്റു കൊറോണ വൈറസ് രോഗങ്ങള്‍ക്കെതിരെയുള്ള വാക്‌സിനുകള്‍ വേണ്ടത്ര ഫലപ്രദമല്ലായിരുന്നെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാക്‌സിനില്ലാതെ തന്നെ മാസ്‌കു ധരിച്ചും, കൈകള്‍ കഴുകിയും സാമൂഹിക അകലം പാലിച്ചും ഒരു പരിധിവരെ കൊവിഡ് വ്യാപനം കുറയക്കാമെന്നാണ് ഇദ്ദേഹം പറയുന്നത്. ‘അടുത്ത ഇലക്ഷന്‍ സമയമാവുമ്പോഴേക്കും കൊവിഡ് വാക്‌സിന്‍ ലഭിക്കുമെന്ന് പറയുന്ന രാഷ്ട്രീയക്കാരെ ശ്രദ്ധിക്കരുത്. ചിലപ്പോള്‍ കിട്ടിയേക്കാം. ഉറപ്പായും കിട്ടണമെന്നില്ലെന്നാണ് ഞാന്‍ പറയുന്നത്. കാരണം സാര്‍സിനും മെര്‍സിനും എതിരെ എപ്പോഴെല്ലാം ആള്‍ക്കാര്‍ വാക്‌സിന്‍ നിര്‍മിക്കാന്‍ ശ്രമം നടത്തിയിട്ടുണ്ടോ അത് ഫലപദ്രമായിരുന്നില്ല,’ വില്യം ഹാസെല്‍റ്റൈന്‍ റോയിട്ടേര്‍സിനോട് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക