ഭയങ്കര തിരക്കാണ്, രാജ് കുന്ദ്ര എന്താണ് ചെയ്തിരുന്നതെന്ന് അറിഞ്ഞില്ല: ശില്‍പാ ഷെട്ടി
national news
ഭയങ്കര തിരക്കാണ്, രാജ് കുന്ദ്ര എന്താണ് ചെയ്തിരുന്നതെന്ന് അറിഞ്ഞില്ല: ശില്‍പാ ഷെട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th September 2021, 3:05 pm

മുംബൈ: പോണ്‍ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും സ്ട്രീം ചെയ്യുകയും ചെയ്ത കുറ്റത്തിന് അറസ്റ്റിലായ ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കെതിരായ കേസില്‍ നടി ശില്‍പാ ഷെട്ടിയെ മുംബൈ പൊലീസ് കുറ്റപത്രത്തില്‍ സാക്ഷിയാക്കി.

തന്റെ ഭര്‍ത്താവിന്റെ പ്രവര്‍ത്തികളെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നു എന്നാണ് ശില്‍പാ ഷെട്ടി പറഞ്ഞിരിക്കുന്നതെന്നാണ് പൊലീസിന്റെ കുറ്റപത്രത്തില്‍ ഉള്ളത്.

‘ഞാന്‍ ജോലിത്തിരക്കിലായിരുന്നു, രാജ് കുന്ദ്ര എന്താണ് ചെയ്യുന്നതെന്ന് എനിക്കറിയില്ലായിരുന്നു,’ എന്നാണ് മുംബൈ പൊലീസ് സമര്‍പ്പിച്ച 1400 പേജുള്ള കുറ്റപത്രത്തില്‍ ശില്‍പാ ഷെട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്.

പോണ്‍ റാക്കറ്റുമായി ബന്ധപ്പെട്ട ‘ഹോട്ട്ഷോട്ട്’, ‘ബോളിഫെയിം’ എന്നീ വിവാദ ആപ്പുകളെക്കുറിച്ച് അറിയില്ലെന്നും ശില്‍പാ ഷെട്ടി പൊലീസിനോട് പറഞ്ഞു.

പോണ്‍ ചിത്രം നിര്‍മ്മിച്ചതുമായി ബന്ധപ്പൊണ് രാജ് കുന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്തത്. പോണോഗ്രഫി നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ രാജ് കുന്ദ്രയ്ക്ക് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞിരുന്നു.

ഫെബ്രുവരിയിലാണ് ഈ കേസ് രജിസ്റ്റര്‍ ചെയ്തത്. പോണ്‍ ചിത്രങ്ങള്‍ നിര്‍മ്മിച്ച് ചില സൈറ്റുകള്‍ വഴി പ്രചരിപ്പിക്കുന്നുവെന്ന് മുംബൈ ക്രൈം ബ്രാഞ്ചിന് ലഭിച്ച പരാതിയെ തുടര്‍ന്നായിരുന്നു കേസെടുത്തത്.

കേസുമായി തനിക്ക് ബന്ധമില്ലെന്ന് രാജ് കുന്ദ്ര പ്രതികരിച്ചിരുന്നു. കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹരജി സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

ജെ.എല്‍. സ്ട്രീം എന്ന ആപ്പിന്റെ ഉടമസ്ഥനായ രാജ് കുന്ദ്ര ഐ.പി.എല്‍. ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമകളില്‍ ഒരാള്‍ കൂടിയാണ്.

2013ല്‍ ഇന്ത്യന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ടുയര്‍ന്ന വാതുവെയ്പ്പ് കേസില്‍ രാജ് കുന്ദ്രയെ പൊലീസ് ചോദ്യം ചെയ്തിരുന്നു.

അതേസമയം, വിവാദങ്ങളെ തുടര്‍ന്ന് ശില്‍പ ഷെട്ടി രാജ് കുന്ദ്രയുടെ കമ്പനിയില്‍ നിന്നും രാജിവെച്ചിരുന്നു. ശില്‍പ കൂടി ഡയറക്ടറായ വിയാന്‍ ഇന്‍ഡസ്ട്രീസിന്റെ ഓഫീസ് പരിസരം ഹോട്ട്‌ഷോട്‌സ് ആപ്പിലേക്കുള്ള വീഡിയോകള്‍ ചിത്രീകരിക്കുന്നതിന് ഉപയോഗിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

 

 

 

 

 

Conetnet Highlights:  “Too Busy, Didnt Know What Raj Kundra Was Up To”: Shilpa Shetty To Cops