എഡിറ്റര്‍
എഡിറ്റര്‍
കൊല്‍ക്കത്തയില്‍ തെലുങ്ക് നടി പീഡിപ്പിക്കപ്പെട്ടു; ആക്രമണം ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങവെ
എഡിറ്റര്‍
Wednesday 20th September 2017 2:09pm

 


കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ തെലുങ്ക് ചലചിത്ര താരം പീഡിപ്പിക്കപ്പെട്ടു. ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങവെ ചൊവ്വാഴ്ച രാത്രിയാണ് മദ്യപിച്ചെത്തിയ മൂന്നംഗസംഘം നടിയെ പീഡിപ്പിച്ചത്.

റോഡിന് സമീപത്തുണ്ടായിരുന്ന ആളുടെ ദേഹത്ത് നടിയുടെ കാര്‍ ഉരസിയിരുന്നു. ഇതേ തുടര്‍ന്ന് നടി സഞ്ചരിച്ച കാറിന്റെ ചാവി വലിച്ചൂരുകയും കാറില്‍ നിന്ന് പുറത്തിറക്കി ദേഹോപദ്രവം ഏല്‍പ്പിക്കുകയുമായിരുന്നു. കൊല്‍ക്കത്തയില്‍ ടോളിഗുഞ്ചിന് സമീപം ശ്രീസ്തി കോസിംഗിന് സമീപം രാത്രി ഒരുമണിയോടെയാണ് സംഭവം.

നടിയുടെ പരാതിപ്രകാരം രണ്ടു പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. സൗത്ത് കൊല്‍ക്കത്തയില്‍ താമസിക്കുന്ന സന്‍കാര്‍ദൗലി, സുരജിത് പാണ്ഡ എന്നിവരെയാണ് പിടികൂടിയത്.

ഐ.പി.സി 341, 354, 506 പ്രകാരം ഇവര്‍ക്കെതിരെ കൊല്‍ക്കത്തയിലെ ബെഹ്‌ല പൊലീസ് കേസെടുത്തിട്ടുണ്ട്.

Advertisement