ഇന്ത്യന്‍ വിജയഗാഥ; വനിതാ ഹോക്കിയിലും സെമിയിലെത്തി ഇന്ത്യ
Tokyo Olympics
ഇന്ത്യന്‍ വിജയഗാഥ; വനിതാ ഹോക്കിയിലും സെമിയിലെത്തി ഇന്ത്യ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 2nd August 2021, 10:33 am

ടോക്കിയോ: ഒളിംപിക്‌സില്‍ ഇന്ത്യന്‍ വനിതകള്‍ ഇതാദ്യമായി സെമി ഫൈനലില്‍. ക്വാര്‍ട്ടറില്‍ കരുത്തരായ ഓസ്‌ട്രേലിയയെ മറുപടിയില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് മെഡലിനരികിലേക്ക് ഇന്ത്യന്‍ വനിതകള്‍ എത്തിയത്.

ഗുര്‍ജിത്ത് കൗറാണ് ഇന്ത്യയുടെ വിജയഗോള്‍ നേടിയത്. ഗോള്‍കീപ്പര്‍ സവിതയുടെ അസാമാന്യ പ്രകടനമാണ് ഇന്ത്യയുടെ കോട്ട കാത്തത്.

ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ ചരിത്രത്തിലെ ഇതുവരെയുള്ള ഏറ്റവും വലിയ നേട്ടമാണിത്. 1980 മോസ്‌കോ ഒളിമ്പിക്സില്‍ ഇന്ത്യ നാലാം സ്ഥാനത്തെത്തിയിരുന്നു. എന്നാല്‍, അന്ന് സെമിഫൈനല്‍ ഉണ്ടായിരുന്നില്ല. ആകെ ആറ് ടീമുകളായിരുന്നു മത്സരിച്ചിരുന്നത്.

പന്ത്രണ്ട് ടീമുകള്‍ മത്സരിച്ച 2016 റിയോ ഒളിംപിക്സില്‍ പന്ത്രണ്ടാം സ്ഥാനക്കാരായിരുന്നു ഇന്ത്യ.
കഴിഞ്ഞ ദിവസം പുരുഷ ടീമും സെമിയിലെത്തിയിരുന്നു.