ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
kERALA NEWS
കനത്തമഴ; സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി പ്രഖ്യാപിച്ചു
ന്യൂസ് ഡെസ്‌ക്
Friday 10th August 2018 2:06pm

കൊച്ചി: സംസ്ഥാനത്തെ കനത്ത മഴയെത്തുടര്‍ന്ന് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കാണ് ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചത്.

ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകള്‍ തുറന്നതിനെത്തുടര്‍ന്ന് പെരിയാറിലും കൈവഴികളിലും ജലനിരപ്പ് ഉയര്‍ന്നിരിക്കുകയാണ്. ഇത് വിവിധ പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക ഭീഷണി ഉയര്‍ത്തിയിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

updating…

Advertisement