പാലാരിവട്ടം പാലം അഴിമതികേസില്‍ ടി. ഒ സൂരജിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി
Palarivattom Over Bridge
പാലാരിവട്ടം പാലം അഴിമതികേസില്‍ ടി. ഒ സൂരജിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി
ന്യൂസ് ഡെസ്‌ക്
Wednesday, 9th October 2019, 3:07 pm

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി.ഒ. സൂരജ് ഉള്‍പ്പെടെ മൂന്ന് പ്രതികളുടെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. കരാര്‍ കമ്പനി ഉടമ സുമിത് ഗോയല്‍, ആര്‍.ബി.ഡി.സി മുന്‍ എജിഎം എം.ടി. തങ്കച്ചന്‍ എന്നിവരാണ് മറ്റു മൂന്നുപേര്‍.


സൂരജടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ കേസന്വേഷണത്തെ ബാധിക്കുമെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കേസിലെ മൂന്നാംപ്രതിയും കിറ്റ്‌കോ ജോയിന്റ് ജനറല്‍മാനേജര്‍ ബെന്നിപോളിനുമാത്രമാണ് ജാമ്യം അനുവദിച്ചത്. ബെന്നിപോളിന് അഴിമതിയിലോ ഗൂഢാലോചനയിലോ കാര്യമായ പങ്കില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.


കേസില്‍ സൂരജിനെതിരെ കൂടുതല്‍ തെളിവുകള്‍ ഉള്‍ക്കൊള്ളിച്ചുള്ള പുതിയ സത്യവാങ്മൂലം വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പാലം നിര്‍മ്മാണം നടക്കുന്ന സമയത്ത് സൂരജ് കൊച്ചിയില്‍ കോടികളുടെ സ്വത്ത് വാങ്ങിയെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. കള്ളപ്പണമാണ് ഇടപാടിന് ഉപയോഗിച്ചതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.

ഈ മാസം 17വരെയാണ് പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ