എഡിറ്റര്‍
എഡിറ്റര്‍
പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സ്യൂചി
എഡിറ്റര്‍
Friday 7th June 2013 12:32am

suichi

നായ്‌പെയ് തോ: മ്യാന്‍മറില്‍ 2015ല്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രതിപക്ഷനേതാവും ജനാധിപത്യപ്രവര്‍ത്തകയുമായ ആങ് സാന്‍ സ്യൂച്ചി.

അതിനായി രാജ്യത്തെ ഭരണഘടനയില്‍ ഭേദഗതിവരുത്തണമെന്നും സ്യൂചി ആവശ്യപ്പെട്ടു.

Ads By Google

ജീവിതപങ്കാളിയോ മക്കളോ വിദേശപൗരന്‍ മാരായിട്ടുള്ളവര്‍ രാജ്യത്തിന്റെ ഉന്നതസ്ഥാനത്ത് വരുന്നതിനെ ഭരണഘടന വിലക്കുന്നുണ്ട്.

ഭരണഘടന ഭേദഗതി ചെയ്യണമെങ്കില്‍ പാര്‍ലമെന്റ് അംഗങ്ങളുടെ 75 ശതമാനത്തിന്റെ പിന്തുണയും ആവശ്യമാണ്. സ്വതന്ത്ര തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ സൂചിയുടെ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി അധികാരത്തിലത്തെുമെന്നാണ് കരുതുന്നത്.

സ്യൂചിയുടെ രണ്ടുമക്കളും അന്തരിച്ച ഭര്‍ത്താവ് മൈക്കള്‍ ആരിസും ബ്രിട്ടീഷ് പൗരന്‍മാരാണ്. അതിനാല്‍, ഭരണഘടനയിലെ ഈ വകുപ്പ് സ്യൂചിയെ ലക്ഷ്യമിട്ടുള്ളതാണെന്നാണ് പലരും കരുതുന്നത്.

പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞാല്‍ അത് ആത്മാര്‍ഥതയില്ലാത്ത പ്രതികരണമാകും. ജനങ്ങള്‍ക്കിടയില്‍ സത്യസന്ധമായി പ്രവര്‍ത്തിക്കുന്നതിനാല്‍ അത് മറച്ചുവെക്കേണ്ടതില്ലെന്ന് സ്യൂചി വ്യക്തമാക്കി.

പ്രസിഡന്റ് തൈന്‍ സൈനിന്റെ ഭരണകൂടം നടപ്പാക്കിയ പരിഷ്‌കരണങ്ങള്‍ രാജ്യത്തെ ഭൂരിഭാഗം ജനങ്ങളിലും എത്തിയിട്ടില്ലെന്നും സ്യൂചി പറഞ്ഞു.

2010 മുതല്‍ രാജ്യത്തെ പ്രധാന മേഖലകളിലും പൊതുജനങ്ങളുടെ ജീവിതത്തിലും ഒരു മാറ്റവും വന്നിട്ടില്ലെന്നും അവര്‍ ആരോപിച്ചു. മ്യാന്‍മറില്‍ നടക്കുന്ന ലോക സാമ്പത്തികഫോറത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

Advertisement